സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പെസഹായുടെ ഫലപ്രാപ്തി “കൂട്ടായ്മ”യെന്ന് പാപ്പാ ഫ്രാന്‍സിസ്

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍... ഈസ്റ്റര്‍ ദിനം - REUTERS

02/04/2018 19:50

ത്രികാല പ്രാര്‍ത്ഥനാസന്ദേശം – ഏപ്രില്‍ 2, പെസഹക്കാലം ആദ്യതിങ്കള്‍

കൂട്ടായ്മയിലേയ്ക്ക് വിളിക്കുന്ന ക്രിസ്തു!
ക്രിസ്തുവിന്‍റെ പെസഹായുടെ ഫലപ്രാപ്തി കൂട്ടായ്മയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഈസ്റ്റര്‍വാരം തിങ്കളാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയില്‍ ഉദ്ബോധിപ്പിച്ചു.  ഏപ്രില്‍ 2-Ɔο തിയതി തിങ്കളാഴ്ച തന്‍റെ മരണവും ഉത്ഥാനവുംവഴി ലോകത്തിന്‍റെ പാപങ്ങള്‍ ഇല്ലാതാക്കിയ ക്രിസ്തു തന്‍റെ ശിഷ്യന്മാരെ വിളിച്ചത് കൂട്ടായ്മയിലേയ്ക്കാണ്. ഭിന്നിപ്പിന്‍റെ ഭിത്തികള്‍ ഇല്ലാതാക്കി അവിടുന്ന് സാഹോദര്യം വളര്‍ത്തി. അതിനാല്‍ അവിടുത്തെ പുനരുത്ഥാനം നവമായ സാഹോദര്യത്തിന്‍റെ വലയം തീര്‍ത്തു.

കൂട്ടായ്മയും പൊതുനന്മയും
യഥാര്‍ത്ഥമായ കൂട്ടായ്മയുടെ ലക്ഷണം പൊതുനന്മയാണ്. സാമൂഹ്യനീതിയും പൊതുനന്മയും നടപ്പിലാക്കാതെ സാഹോദര്യം യാഥാര്‍ത്ഥ്യമാക്കാനാവില്ല. എന്നാല്‍ പങ്കുവയ്ക്കല്‍‍ സാഹോദര്യത്തിന്‍റെ ഉരകല്ലാണ്. അതിനാല്‍ യഥാര്‍ത്ഥത്തിലുള്ള സഭാസമൂഹങ്ങളും പൗരസമൂഹങ്ങളും സാഹോദര്യത്തില്‍ അധിഷ്ഠിതമായിരിക്കണം.

വ്യക്തികള്‍ വളര്‍ത്തുന്ന സാഹോദര്യം
സാഹോദര്യത്തിന്‍റെ പങ്കുവയ്ക്കല്‍ സൃഷ്ടിക്കപ്പെടുന്നതല്ല, വ്യക്തികളാണ് സമൂഹങ്ങളു‌‍‌ടെ അ‌‌ടിസ്ഥാന ഘടന, വ്യക്തികള്‍ സ്നേഹത്തോടെ സഹോദരങ്ങളിലേയ്ക്കു തിരിയുമ്പോഴാണ് പങ്കുവയ്ക്കലും കൂട്ടായ്മയും യാഥാര്‍ത്ഥ്യമാകുന്നത്. നിങ്ങളുടെ സ്നേഹത്തില്‍നിന്നും ലോകം അറിയട്ടെ നിങ്ങള്‍ എന്‍റെ ശിഷ്ന്മാരാണെന്ന് (യോഹ. 13). ഇത് ഉത്ഥിതന്‍റെ വാക്കുകളാണ്. അതിനാല്‍ വ്യക്തികള്‍ക്ക് സ്വകാര്യമായി അതിനാല്‍ എന്നും കഴിഞ്ഞുകൂടാനാവില്ല. പൊതുനന്മ കാത്തുസൂക്ഷിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. സഹോദരങ്ങളെ തുണയ്ക്കാന്‍, വിശിഷ്യ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ക്രിസ്തു നല്കുന്ന വലിയ കൃപയാണ് സാഹോദര്യം! അങ്ങനെയുള്ള സാഹോദര്യകൂട്ടായ്മയ്ക്കു മാത്രമേ ദാരിദ്ര്യവും, പട്ടിണിയും, യുദ്ധവും അതിക്രമങ്ങളും അനീതിയും നിര്‍മ്മാര്‍ജ്ജനംചെയ്ത് ലോകത്തു സമാധാനവും സ്നേഹവും വളര്‍ത്താനാകൂ!  

മാലാഖയുടെ തിങ്കള്‍
ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന തിങ്കള്‍, ‘മാലാഖയുടെ തിങ്കള്‍’ എന്ന പേരില്‍ ആചരിക്കുന്നത് യൂറോപ്പില്‍ പതിവിലാണ്. അതുകൊണ്ടാണ് ഇന്നേ ദിവസം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. “ക്രിസ്തു മരിച്ചവരില്‍നിന്നും ഉത്ഥാനംചെയ്തു,” എന്ന ദൈവികസ്വരത്തിന്‍റെ ഉടമയായ മാലാഖയെയാണ് ഈ ദിവസം അനുസ്മരിക്കുന്നത്.

സര്‍ല്ലോക രാജ്ഞീ! Regina Coeli
കൂട്ടായ്മയുടെ സന്ദേശത്തെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കുമൊപ്പം സ്വര്‍ല്ലോക രാജ്ഞീ... പ്രാര്‍ത്ഥന ചൊല്ലി.
പിന്നെ പൊതുവായി എല്ലാവരെയും അഭിവാദ്യംചെയ്തു.

ഓട്ടിസം ദിനം
ഏപ്രില്‍ 2 - “ബുദ്ധിമാന്ദ്യം ഭവിച്ചവരുടെ ആഗോളദിന”മാണെന്ന (World day of Autism) വസ്തുതയും പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥനയ്ക്കെത്തിയ ആയിരങ്ങളെ അനുസ്മരിപ്പിച്ചു. ഈസ്റ്റര്‍വാരം ഏവര്‍ക്കും മംഗളകരമായിരിക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ഈസ്റ്റര്‍കാലത്തെ ത്രികാലജപം (Regina Coeli) ഉപസംഹരിച്ചത്.


(William Nellikkal)

02/04/2018 19:50