2018-04-02 18:37:00

പിന്‍തുണയ്ക്കേണ്ട സാമൂഹികവ്യഥ : ‘ഓട്ടിസം’


ഏപ്രില്‍ 2 –  ആഗോള ‘ഓട്ടിസം’ ദിനം
 ശാരീരികവും മാനസികവുമായി ക്ലേശിക്കുന്ന ‘ഓട്ടിസം’ രോഗികള്‍!

‘ഓട്ടിസം’ രോഗികളെ ഇനിയും സമൂഹം വേണ്ടുവോളം പരിഗണിക്കുന്നില്ലെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. ഏപ്രില്‍ 2-Ɔο തിയതി തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടന ആചരിച്ച 11-Ɔമത് ആഗോള ‘ഓട്ടിസം’ ദിനത്തില്‍ (International Day of Autism) വത്തിക്കാനില്‍നിന്നും ഇറക്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പരാമര്‍ശിച്ചത്.

ജനന്മനാ തന്മയീഭാവശേഷി നഷ്ടപ്പെട്ട്, മാനസികവും ശാരീരികവുമായ വ്യഥകള്‍ അനുഭവിക്കുന്നവരുടെ എണ്ണം പൂര്‍വ്വോപരി വര്‍ദ്ധിച്ചിട്ടുണ്ട്. ലോകത്തുള്ള 160-പേരില്‍ ഒരാള്‍ക്ക് ഓട്ടിസം ബാധയുണ്ടെന്ന യുഎന്നിന്‍റെ സ്ഥിതിവിവരക്കണക്കും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ക്ലേശകരമായിട്ടാണെങ്കിലും രോഗികളെ കുടുബങ്ങള്‍ പരിചരിക്കുകയും രോഗത്തിന്‍റെ വേദനകള്‍ സകുടുംബം സഹിക്കുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള പ്രത്യേക രോഗികള്‍ക്കായി സാമൂഹികതലത്തിലുള്ള സേവനങ്ങളും പിന്‍തുണയും വളരെ കുറച്ചാണെന്ന് സന്ദേശത്തില്‍ വെളിപ്പെടുത്തി. ഈ രോഗികളുമായി മല്ലടിക്കുന്ന കുടുംബവും മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന അപര്യാപ്തത, മാനസിക സംഘര്‍ഷം, നിസ്സഹായത, സഹകരണത്തിന്‍റെ പിന്‍തുണയുടെയും ഫലശൂന്യത എന്നവ ഈ പ്രത്യേക രോഗത്തിന്‍റെ സാമൂഹികമായ മുറിവാണെന്ന്  (Social Wounds) കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശേഷിപ്പിച്ചു.

രോഗിക്ക് പ്രത്യേക അംഗീകരിക്കുക, അവരുടെ കൂടെയുണ്ടായിരിക്കുക, ഐക്യദാര്‍ഢ്യം പുലര്‍ത്തുക, പിന്‍തുണയ്ക്കുക, പ്രത്യാശ വളര്‍ത്തുക, എന്നിവ കുടുംബത്തോടൊപ്പം സമൂഹവും നിര്‍വ്വഹിക്കേണ്ട പങ്കാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.