2018-03-31 12:45:00

ഉയിര്‍പ്പു ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍


ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉയിര്‍പ്പുഞായറാഴ്ച വത്തിക്കാനില്‍ ഉത്ഥാനത്തിരുന്നാള്‍ക്കുര്‍ബ്ബാനയര്‍പ്പിക്കപ്പെടും.

പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ന്, ആയിരിക്കും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പുഷ്പാലംകൃത ബലിവേദിയില്‍ സാഘോഷമായ സമൂഹ ദിവ്യബലി പാപ്പാ പ്രധാനകാര്‍മ്മികനായി അര്‍പ്പിക്കുക.

വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഉച്ചയ്ക്ക്, റോമിലെ സമയം 12 മണിക്ക് ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ മുന്‍വശത്തുള്ള മദ്ധ്യ മട്ടുപ്പാവില്‍ നിന്നുകൊണ്ട്, റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന, ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശവും ആശീര്‍വ്വാദവും നല്കും.

സഭ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ആശീര്‍വ്വാദം സ്വീകകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും.








All the contents on this site are copyrighted ©.