2018-03-31 18:26:00

അമല്‍ദേവിന്‍റെ ഈസ്റ്റര്‍ഗാനം : ഉത്ഥാനംചെയ്തു നാഥന്‍!


രചന പ്രഫസര്‍ മാത്യു ഉലകംതറ
സംഗീതം ജെറി അമല്‍ദേവ്
ആലാപനം ബിജു നാരായണനും കെസ്റ്ററും സംഘവും
നിര്‍മ്മാണം ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ട്, മാതാ മതബോധനകേന്ദ്രം ആലപ്പുഴ.

ഉലകംതറ സാറിന്‍റെ മനോഹരമായ വരികളില്‍നിന്നും അമല്‍ദേവ് ഉയിര്‍പ്പിന്‍റെ ഒരു ആനന്ദഗമനം (March) സൃഷ്ടിച്ചിരിക്കുന്നു.  ഹംസധ്വനി, ശിവരഞ്ജിനി രാഗങ്ങള്‍ കോര്‍ത്തിണക്കി ലളിതമായി തുടങ്ങുന്ന ഈണം ഘട്ടങ്ങളായി പുനരുത്ഥാനത്തിന്‍റെ ഉച്ചസ്ഥായിയിലേയ്ക്ക് ആരോഹണംചെയ്യുന്നു. പശ്ചാത്യ-പൗരസ്ത്യ ശൈലികളുടെ ഈ അപൂര്‍വ്വസംഗമം ഇത്രപ്രകടമായി കൂട്ടിയിണക്കാന്‍ അമല്‍ദേവിലനേ സാധിക്കൂ! ഉത്ഥാനമഹോത്സവത്തിന്‍റെ ആന്ദന്ദതരംഗങ്ങള്‍ വീണ, സിത്താര്‍ തന്ത്രികളില്‍ വരിയിച്ചിരിക്കുന്നതും ഈ നല്ല സംഗീതസൃഷ്ടിയില്‍ ഉണര്‍വ്വേകുന്ന ഭാഗംതന്നെ! ബിജു, കെസ്റ്റര്‍ - മലയാളത്തിന്‍റെ ഈ നല്ല ഗായകരുടെ മനോഹരവും സമര്‍ത്ഥവുമായ ആലാപനം അമല്‍ദേവിന്‍റെ ഈ ഗാനസൃഷ്ടിയെ അതിവിശിഷ്ടമാക്കുന്നു. ലളിതസംഗീതത്തില്‍ കൈവരിക്കാവുന്ന നാദലയത്തിന്‍റെ ആനന്ദപൂര്‍ണ്ണിമ  ഈ ഉത്ഥാനഗീതത്തില്‍ കൈവരിച്ചിട്ടുണ്ട്.

ഈ ഉയിര്‍പ്പുഗാനം ജെറി സാറിന്‍റെ വേറിട്ടുനില്ക്കുന്നൊരു സൃഷ്ടിതന്നെ!
സ്നേഹപൂര്‍വ്വം മാസ്റ്റര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍! ഒപ്പം എല്ലാ കലാകാരന്മാരെയും കാക്കനാട്ടച്ചനെയും നന്ദിയോടെ അനുസ്മരിക്കുന്നു!

ഉത്ഥാനംചെയ്തു നാഥന്‍!
The King of Glory has arisen
Son of Mary has arisen!

പല്ലവി
ഉത്ഥാനംചെയ്തു നാഥന്‍
മൃതരില്‍നിന്നെന്നെന്നേയ്ക്കും
മരണത്തെവെന്നു നിത്യം നേരില്‍ (2)
ഇരുളെങ്ങും നീങ്ങി പുലര്‍വെട്ടം വീശി
പാരാകെ പൂണ്ടു രോമാഞ്ചം (2).

അനുപല്ലവി
വാഴ്ത്തിപ്പാടിടാം ലോകനാഥനെ
വാഴ്ത്തിപ്പാടിടാം എന്നുമെന്നുമേ (2)
                                          - ഉത്ഥാനംചെയ്തു...
ചരണം
ധരണിക്കുവേണ്ടി ചിന്തി ചെഞ്ചോര നാഥന്‍
വിലയേറും മാണിക്കംപോല്‍ മിന്നുന്നതെങ്ങും (2)
അണയുക സാമോദം മീട്ടു സംഗീതം
ഇടനുയിര്‍ത്തല്ലോ പാടൂ ജയഗീതം (2)
              - ഉത്ഥാനംചെയ്തു...








All the contents on this site are copyrighted ©.