സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പ്രത്യാശ ജീവിതത്തിന് പുത്തന്‍ ദര്‍ശനങ്ങള്‍ പകരുന്നു

ജെറുസലേമിന്‍റെ, ലത്തീന്‍ റീത്തിനുവേണ്ടിയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചുബിഷപ്പ് പിയെര്‍ബാത്തിസ്താ പിത്സബാല്ല - AFP

31/03/2018 12:56

പ്രത്യാശ നമ്മുടെ ഐഹിക ജീവിതത്തിന് പുത്തന്‍ ദര്‍ശനങ്ങള്‍ നല്കുന്നുവെന്നു ജെറുസലേമിന്‍റെ, ലത്തീന്‍ റീത്തിനുവേണ്ടിയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചുബിഷപ്പ് പിയെര്‍ബാത്തിസ്താ പിത്സബാല്ല.

ജെറുസലേമിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, പെസഹാജാഗര ദിവ്യബലി ശനിയാഴ്ച രാവിലെ തിരുക്കല്ലറയുടെ ദേവാലയത്തില്‍ അര്‍പ്പിച്ച അദ്ദേഹം വചനവിശകലനം നടത്തുകയായിരുന്നു.

നമ്മുടെ കടമകള്‍ നാളേയ്ക്കു മാറ്റിവയ്ക്കാതെ ഇന്നു തന്നെ നിര്‍വ്വഹിക്കാന്‍ ഈ പ്രത്യാശ നമുക്കു പ്രചോദനമേകുന്നുവെന്നും അങ്ങനെ അത് നമ്മുടെ ഇക്കാലഘട്ടത്തിന്‍റെ നിരവധിയായ കൊച്ചുകൊച്ചു പ്രതീക്ഷകള്‍ക്ക് അര്‍ത്ഥവും മാനവും നല്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് പിത്സബാല്ല പറഞ്ഞു.

ഈ ഉത്ഥാനത്തിരുന്നാള്‍ ആഘോഷത്തിനു ശേഷവും ലോകം ഒരു പക്ഷെ പഴയതു പോലെതന്നെ കാണപ്പെടുമെങ്കിലും നമുക്ക്, കര്‍ത്താവിനെയും അവിടന്നു നല്കിയ രക്ഷയും കണ്ടവരുടെതായ നയനങ്ങളാല്‍ നമ്മെത്തന്നെയും നമ്മുടെ ചരിത്രത്തെയും നൂതനായരീതിയില്‍ നോക്കിക്കാണാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

31/03/2018 12:56