സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

കുരിശിന്‍റെ ധ്യാനഗീതി : ഫാദര്‍ അരവിന്ദത്തിന്‍റെ രചന

ഫാദര്‍ തദേവൂസ് അരവിന്ദത്ത് - RV

30/03/2018 18:57

ഫാദര്‍ അരവിന്ദത്തിന്‍റെ രചന
സംഗീതം ജോബ് മാസ്റ്റര്‍
ആലാപനം ബിജു നാരായണന്‍

ഈ ഗാനത്തിന് 25 വയസ്സ്. 1993-ല്‍ പൊന്തിഫിക്കല്‍ മിഷന്‍ സൊസ്സൈറ്റിയുടെ
തിരുബാലസഖ്യം – കുട്ടികളുടെ രാജ്യാന്തര സംഘടന 150-Ɔο വാര്‍ഷികത്തോട് അനുബന്ധിച്ച് ബാംഗളൂര്‍ ഓഫിസില്‍നിന്നും ഇറക്കിയ കസെറ്റിലെ നല്ലൊരു ഗാനമാണിത്. ഗാനങ്ങളെല്ലാം ജോബ് മാസ്റ്റര്‍ ഈണംപകര്‍ന്നപ്പോള്‍ അവയ്ക്ക് പശ്ചാത്തലം ഒരുക്കിയത് ജെറി അമല്‍ദേവായിരുന്നു. മലയാളത്തിലും തമിഴിലും ഇതിന്‍റെ നിര്‍മ്മിതി നടന്നു. ശേഖരത്തിലെ ഗാനങ്ങള്‍ കുട്ടികളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാല്‍ ഈ ധ്യാനഗീതി വിഷയംകൊണ്ടും ഈണംകൊണ്ടും ഗംഭീരമാണ്.ഇന്നും ജീവിക്കുന്ന ഗാനത്തിന്‍റെ പണിപ്പുരയിലെ കലാകാരന്മാരെ സ്നേഹത്തോടെ അനുസ്മരിക്കുന്നു. പ്രത്യേകിച്ച് തദേവൂസ് അച്ചനെ... അച്ചന്‍റെ ഒരു ഗാനം വേണമെന്ന് നിര്‍ബന്ധംവച്ചത് ജോബ് മാസ്റ്ററാണ്. മാസ്റ്റര്‍ ഈണങ്ങളിലൂടെ ജീവിക്കുന്നു! ഭാവാത്മകമായി ആലപിച്ച ബിജു നാരായണനും നന്ദി!

പല്ലവി
കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍
സ്നേഹിതര്‍ കൈവെടിഞ്ഞകന്നിടുമ്പോള്‍ (2)
താതനില്‍ സര്‍വ്വവും ഏകിയപ്പോള്‍
ആന്തരശാന്തിയാല്‍ നിറഞ്ഞവനേ,
അനുപല്ലവി
യേശുവേ, ക്രൂശിതാ,
നിന്‍പാത പിന്‍ചെല്ലാന്‍ വരമരുളൂ
കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍...

            ഒന്നാം ചരണം
            കുരിശിന്‍റെ ഭാരത്തെക്കാള്‍ വലുതായ്
            മനസ്സിന്‍റെ ഭാരത്താല്‍ നീ കുഴഞ്ഞൂ (2)
            ഒറ്റപ്പെടുന്നതിന്‍ വേദനയെങ്ങനെ
            നീ സഹിച്ചെന്നെന്നെ പഠിപ്പിക്കണേ (2)
            നാഥാ, ഈ നുകം വഹിക്കാന്‍
            എനിക്കു ശക്തിയേകൂ.
            - കുരിശിലെ

            രണ്ടാം ചരണം
            ശിരസ്സതില്‍ മുള്‍മുടി തറച്ചിടുമ്പോള്‍
            കൈകളില്‍ ആണികള്‍ അടിച്ചിടുമ്പോള്‍ (2)
            കുറ്റപ്പെടുത്താതേ ശാന്തമായ് എങ്ങനെ
            നീ സഹിച്ചെന്നെന്നെ പഠിപ്പിക്കണേ (2)
            നാഥാ, ഈ നുകം വഹിക്കാന്‍
           എനിക്കു ശക്തിയേകൂ.
           - കുരിശിലെ
 


(William Nellikkal)

30/03/2018 18:57