2018-03-29 17:27:00

ദുഃഖവെള്ളിയുടെ സ്തോത്രക്കാഴ്ച വിശുദ്ധസ്ഥലങ്ങള്‍ സംരക്ഷിക്കാന്‍


ദുഃഖവെള്ളിയാഴ്ചത്തെ സ്തോത്രക്കാഴ്ച വിശുദ്ധനാട് സംരക്ഷിക്കുന്നതിനുള്ളതാണ്. വിശുദ്ധ സ്ഥലങ്ങളുടെ ആത്മീയ സംരക്ഷകന്‍ എന്ന സ്ഥാനംവഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ പ്രിയോറും ലത്തീന്‍ പാത്രിയേര്‍ക്കേറ്റിന്‍റെ ഉത്തരവാദിത്ത്വം, പിയര്‍ബത്തിസ്താ പിസബേല  അനുസ്മരിപ്പിച്ചു.

അനുവര്‍ഷം വിശുദ്ധവാരം ആഗതമാകുമ്പോള്‍ വിശുദ്ധനാടിനെക്കുറിച്ച് അനുസ്മരിപ്പിക്കുന്നത് അവിടത്തെ ആവശ്യങ്ങള്‍ നിരവധിയായതിനാലാണ്. ലോകമെമ്പാടുമുള്ള പ്രാര്‍ത്ഥനാ സമൂഹങ്ങളുടെ‍ അകമഴിഞ്ഞ സഹായം അതുകൊണ്ടാണ് അഭ്യര്‍ത്ഥിക്കുന്നത്. പ്രിയോര്‍ പിസബേല വ്യക്തമാക്കി.

ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ ഇന്ന് ഏറെ ക്ലേശങ്ങളും പീഡനങ്ങളും സഹിക്കുന്നുണ്ട്. യുദ്ധവും കലാപവും ആ നാടിനെ കീറിമുറിക്കുകയാണ്. കിട്ടുന്ന പണത്തില്‍‍ അധികവും ജനങ്ങളുടെ ഇടയിലെ സാമൂഹ്യസേവനത്തിനും അജപാലന ആവശ്യങ്ങള്‍ക്കുമായി ചെലവഴിക്കുമ്പോള്‍, ഒരു ഭാഗം വിശുദ്ധസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുമാണ് ഉപയോഗിക്കുന്നത്. കപ്പൂച്ചിന്‍ സഭാംഗമായ പിസബേലാ വ്യക്തമാക്കി. ആകെ സ്തോത്രക്കാഴ്ചയുടെ 65 ശതമാനം സംരക്ഷകനെ ഏല്പിക്കുമ്പോള്‍, 35 ശതമാനം വിശുദ്ധനാട്ടിലെ സ്ഥാപനങ്ങള്‍ക്ക് നേരിട്ടു കൊടുക്കുകയാണ്. പ്രസ്താവന വെളിപ്പെടുത്തി.

ഈ പുണ്യസ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം നിലനിര്‍ത്താനും ഏറെ പരിശ്രമം നടക്കുന്നുണ്ട്. ഇതിനെല്ലാം ഒപ്പം അനുദിനം വന്നുകൂടുന്ന അഭയാര്‍ത്ഥി പ്രതിസന്ധിയും ഈ പുണ്യഭൂമിയെ ക്ലേശത്തില്‍ ആഴ്ത്തുന്നുണ്ട്. ആത്മീയവും സാമ്പത്തികവും ഭൗതികവുമായ ഏറെ സഹായം ആവശ്യമുള്ള സമൂഹമാണ് വിശുദ്ധനാട്ടിലെ ലത്തീന്‍ പാത്രിയര്‍ക്കേറ്റ്. അതിന്‍റെ ഉത്തരവാദിത്വം വഹിക്കുന്നത് ഇപ്പോള്‍ പ്രീയോര്‍ പിസബേലയാണ്.

അനുദിനം ആയിരങ്ങള്‍ തീര്‍ത്ഥാടകരായെത്തുന്ന ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ ഈ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ സകലരും അകമഴിഞ്ഞ് സഹായിക്കണമെന്ന് പ്രിയോര്‍ പിസബേലാ  പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.