2018-03-29 08:43:00

മദ്ധ്യപ്രദേശിന്‍ തുടരുന്ന ക്രൈസ്തവപീഡനങ്ങള്‍


മദ്ധ്യപ്രദേശിലെ ക്രൈസ്തവര്‍ ഇന്നും ക്രിസ്തുവിനെപ്രതി പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന്
ഭോപാല്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണേലിയോ പ്രസ്താവിച്ചു. 


ഭോപാലിന്‍റെ പ്രാന്തപ്രദേശത്തെ ഇടവകയില്‍ ഹോസാന മഹോത്സവത്തിന് ദിവ്യബലിയര്‍പ്പിക്കവെയാണ് ക്രൈസ്തവപീഡനത്തിന്‍റെ കഥ ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയോ വെളിപ്പെടുത്തിയത്. അടുത്ത മാസങ്ങളില്‍ മദ്ധ്യപ്രദേശിലെ ക്രൈസ്തവന്യൂനപക്ഷങ്ങള്‍ സഹിച്ച പീഡനങ്ങള്‍ ജീവിതത്തില്‍ ഒരു വിരോധാഭാസമാണെന്ന് ആര്‍ച്ചുബിഷപ്പ് വിശേഷിപ്പിച്ചു.

തെറ്റുചെയ്യാത്ത ക്രൈസ്തവര്‍, അവര്‍ചെയ്തിട്ടുള്ള നന്മകളെപ്രതി പീഡിപ്പിക്കപ്പെടുന്നത് ആര്‍ച്ചുബിഷപ്പ് ലിയോ ക്രിസ്തു സഹിച്ചതുപോലുള്ള യുക്തിക്കു നിരക്കാത്ത വിരോധാഭാസമാണെന്ന് പ്രസ്താവിച്ചു. ഓശാനനാളി‍ല്‍ ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ നന്മകള്‍ക്ക് നന്ദിയോടെ ജെയ് വിളിച്ചവരാണ്. വെള്ളിയാഴ്ച അവിടുത്തെ ക്രൂശിക്കുക, ക്രൂശിക്കുകെ എന്ന് ആക്രോശിച്ചതെന്നും ഓശാനമഹോത്സവത്തിന്‍റെ പ്രഭാഷണത്തില്‍ അദ്ദേഹം വിവരിച്ചു.

ആതുരശുശ്രൂഷയുടെയും വിദ്യാഭ്യാസത്തിന്‍റെയും സാമൂഹ്യ സമുദ്ധാരണത്തിന്‍റെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവരെ പീഡിപ്പിക്കുന്ന മൗലികവാദികള്‍ മുന്നോട്ടു വയ്ക്കുന്നത് ഭാരതാംബയുടെ ഭക്തി, പ്രചരിപ്പിക്കണമെന്നും ക്രൈസ്തവ വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്നുമാണെന്ന് ആര്‍ച്ചുബിഷപ്പ് ലിയോ ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശിലെ സത്ന, രതലാം, വിദിഷാ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ന്യൂനപക്ഷപീഡനങ്ങള്‍ നടക്കുന്നതെന്നും, നിയമവും നിയമപാലകരും മൗനംഭജിക്കയാണെന്നും ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രഭാഷണത്തില്‍ ഖേദപൂര്‍വ്വം ജനങ്ങളെയും സന്നിഹതരായിരുന്ന ഏതാനും മാധ്യമപ്രവര്‍ത്തകരെയും അറിയിച്ചു.








All the contents on this site are copyrighted ©.