2018-03-29 18:45:00

ഈസ്റ്ററിന് മാറ്റുകൂട്ടാന്‍ വത്തിക്കാനില്‍ ഡച്ചുപൂക്കള്‍


വത്തിക്കാനിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വീണ്ടും
ഡച്ചു പൂക്കള്‍...!

ഇത് 32-Ɔമത്തെ വര്‍ഷമാണ് ഹോളണ്ടിലെ പൂക്കള്‍ കൃഷിചെയ്യുന്നവരുടെ സഖ്യം (Floricultural Society of Netherlands) ഈസ്റ്ററിന് വത്തിക്കാനില്‍ പൂക്കളുമായി എത്തുന്നത്.  ഉത്ഥാനമഹോത്സവം യൂറോപ്പില്‍ വസന്തം വിരിയുന്ന കാലത്താകയാല്‍ ഹോളണ്ടിലെ ജനങ്ങള്‍ ടണ്‍കണക്കിന് വിലപിടിപ്പുള്ള പൂക്കള്‍കൊണ്ടാണ് വിശുദ്ധപത്രോസിന്‍റെ ചത്വരവും വത്തിക്കാനിലെ അള്‍ത്താരവേദിയും പുഷ്പാലംകൃതമാക്കുന്നത്.

ഈസ്റ്റര്‍ ഞായറാഴ്ച  പ്രഭാതത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കുവേണ്ടിയാണ് ഈ വര്‍ഷം 50,000 പൂക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള സവിശേഷമായ ഈ പുഷ്പാലങ്കാരം ഡച്ചുകാര്‍ ഈ വര്‍ഷവും ഒരുക്കുന്നത്.

കൃത്യമായി ഒരുക്കിയ പ്ലാന്‍ പ്രകാരമാണ് ഒരു ലക്ഷത്തിലധികം പേരെ ഉള്‍ക്കൊളളാന്‍ സൗകര്യമുള്ള വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രധാനവീഥികളും, അള്‍ത്താരയുടെ പരിസരവും അള്‍ത്താരവേദിയും നിറത്തിലും വലുപ്പത്തിലും കലാപരമായി പൂക്കള്‍കൊണ്ട് സംയോജനം ചെയ്യപ്പെടുന്നതെന്ന് അലങ്കാരപ്പണികളുടെ കോര്‍ഡിനേറ്റര്‍, പോള്‍ ഡെക്കര്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.  ജനങ്ങളുടെ ഇരിപ്പിടങ്ങള്‍ക്കോ, കാഴ്ചാസൗകര്യങ്ങള്‍ക്കോ, വത്തിക്കാന്‍ ടെലിവിഷന്‍ ക്യാമറക്കണ്ണുകള്‍ക്കോ തടസ്സംവരാത്ത വിധത്തിലാണ് പുഷ്പാലങ്കാരം നടത്തുന്നതെന്ന്, ഹോളണ്ടിലെ പൂക്കകളുടെ കൃഷിസഖ്യത്തിനുവേണ്ടി ഇറക്കിയ പ്രസ്താന വ്യക്തമാക്കി.

ഈസ്റ്റര്‍ ദിനത്തിനായി വത്തിക്കാനില്‍ എത്തിയിരിക്കുന്ന പൂക്കള്‍ :

20,000 തുളിപ്പുകള്‍
6,000 ഹ്യാസിന്ത്
13,500 ഡാഫോഡില്‍സ്
3000 വെള്ളയും മഞ്ഞയും ചവപ്പും റോസുകള്‍
2000 മസ്ക്കാരി
1000 ചിംമ്പിന്തിയം ശാഖകള്‍
1000 ഡെല്‍ഫീനിയം
500 റോസ് ലില്ലി
കൂടാതെ, പൂത്തുനില്ക്കുന്ന
16 ലിന്‍ഡന്‍ ചെടിച്ചട്ടികള്‍
10 ബെര്‍ചു  മരങ്ങള്‍ എന്നിവ
ഇക്കുറി വത്തിക്കാന്‍റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് പുറംമോഡിയാകും.








All the contents on this site are copyrighted ©.