2018-03-28 08:59:00

ഫ്രാന്‍സിലെ ഭീകരാക്രമണം. ദുഃഖമറിയിച്ച് പാപ്പായുടെ സന്ദേശം


മാര്‍ച്ച് 23-ാംതീയതിയില്‍ ഫ്രാന്‍സിന്‍റെ ദക്ഷിണഭാഗത്തുള്ള കാര്‍ക്കസ്സോണ്‍, ട്രെബ്സ് നഗരങ്ങളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളിലായി ഏറെപ്പേര്‍ മരണമടയുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പാപ്പാ തന്‍റെ അതീവദുഃഖം അറിയിച്ചുകൊണ്ട്, അവിടുത്തെ രൂപതാധ്യക്ഷന് സന്ദേശമയച്ചു. 

അക്രമ സംഭവത്തിനിടയില്‍, വീരോചിതമായ രീതിയില്‍ മരണം ഏറ്റെടുത്ത ലെഫ്. കേണല്‍ ബെല്‍ട്രാമിനെയും പാപ്പാ ഈ സന്ദേശത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്.  ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെയും, ഫ്രഞ്ചുജനതയെയും പ്രത്യേകം ദൈവകുരണയ്ക്കു സമര്‍പ്പിച്ചുകൊണ്ടാണ് മാര്‍പ്പാപ്പ തന്നെ ഒപ്പിട്ടിരിക്കുന്ന സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.