2018-03-28 17:32:00

വത്തിക്കാനിലെ പെസഹാവ്യാഴം പരിപാടികള്‍


മാര്‍ച്ച് 29-Ɔο തിയതി പെസഹാവ്യാഴാഴ്ചപാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍.

വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധപത്രോസിന്‍റെ ബസിലിക്കയില്‍... പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.

അന്നുതന്നെ പ്രാദേശിക സമയം വൈകുന്നേരം 4.30-നാണ് തിരുവത്താഴപൂജയും കാലുകഴുകള്‍ ശുശ്രൂഷയും. ഇക്കുറി റോമിലെ ത്രസ്തേവരെയിലുള്ള റെജീന ചേളി (Regina Coeli) ജയിലിലെ അന്തേവാസികള്‍ക്കൊപ്പമാണ് പാപ്പാ ഫ്രാ‍ന്‍സിസ് പെസഹാ ആചരിക്കുന്നത്. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.. തുടര്‍ന്ന് അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും.

മാര്‍ച്ച് 29-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും കാറില്‍ 2 കി.മി. സഞ്ചരിച്ച് പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ‌ടൈബര്‍ നദീതീരത്തുള്ള റോമാനഗരത്തിന്‍റെ പ്രധാന ജയില്‍, റെജീന ചേളിയില്‍ (Regina Coeli) പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേരും. തിരഞ്ഞെടുക്കപ്പെട്ട ജയിലിലെ 12 പേരുടെ പാദക്ഷാളനകര്‍മ്മം ആദ്യം ദിവ്യബലിക്ക് ആമുഖമായി നടത്തപ്പെടും. തുടര്‍ന്ന് അവര്‍‍ക്കൊപ്പം പാപ്പാ പെസഹാബലി അര്‍പ്പിക്കും. അവര്‍ക്കായി വചനചിന്തകളും പാപ്പാ പങ്കുവയ്ക്കും.

റോമാനഗരത്തിലെ പുരാതനവും വിഖ്യാതവുമായ ജയിലാണ്, ലത്തീന്‍ ഭാഷയില്‍ ‘സ്വര്‍ഗ്ഗരാജ്ഞി’ എന്നര്‍ത്ഥം വരുന്ന “റെജീനാ ചേളി” Regina Coeli. ഇപ്പോള്‍ 910 ജയില്‍പ്പുള്ളികളുള്ള തടവറയാണിത്. 1654-ല്‍ ഒരു കന്യകാലയമായി തുടങ്ങിയ കെട്ടിടമാണ് 1881-ല്‍ സര്‍ക്കാര്‍ അധീനത്തില്‍ ജയിലായി പരിണമിച്ചത്. സിനിമാശാല, നീന്തല്‍ക്കുളം എന്നിവ ഉള്‍പ്പെടെ സൗകര്യങ്ങളുള്ള വസ്തൃതമായ തടവറയാണ് “റെജീന ചേളി”.








All the contents on this site are copyrighted ©.