2018-03-28 15:37:00

പാപ്പാ ഫ്രാന്‍സിസ് മുന്‍പാപ്പാ ബെനഡിക്ടിനെ സന്ദര്‍ശിച്ചു


മാര്‍ച്ച് 27 ചൊവ്വാഴ്ച, വത്തിക്കാന്‍ തോട്ടത്തിലെ ‘മാത്തര്‍ എക്ലേസിയേ’ ഭവനം...

ഈസ്റ്ററിന് മുന്നോടിയായി, മാര്‍ച്ചു 27-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരമാണ് വത്തിക്കാന്‍ തോട്ടത്തിലെ ‘മാത്തര്‍ എക്ലേസിയ’ ഭവനത്തില്‍ ചെന്ന് മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ഏതാനും നിമിഷങ്ങള്‍ വിശേഷങ്ങള്‍ കൈമാറുകയും ചെയ്തതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി,
ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടേറിയേറ്റും പാപ്പാ സന്ദര്‍ശിച്ചതായും  പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു. പുതുതായി അവിടെ തുറന്ന സെക്രട്ടേറിയേറ്റിന്‍റെ മൂന്നാമത്തെ ഭാഗമായി തുറന്ന ഡിപ്ലോമാറ്റിക്ക് വിഭാഗത്തിന്‍റെ ആശീര്‍വ്വാദം നിര്‍വ്വഹിച്ചുകൊണ്ടാണ് പാപ്പാ സന്ദര്‍ശനം ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ എല്ലാ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനും പാപ്പാ സമയം കണ്ടെത്തി.








All the contents on this site are copyrighted ©.