2018-03-26 18:57:00

യുവജനങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ പാപ്പായ്ക്കു സമര്‍പ്പിച്ചു


മുന്നോക്ക-സിന‍ഡു സമ്മേളനം ഒരുക്കിയ പ്രവര്‍ത്തനരേഖയുടെ കരടുരൂപം (Working Draft)

യുവജനങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ സിനഡിനുള്ള പ്രവര്‍ത്തരേഖയ്ക്കുള്ള കരുഡുരൂപമായി പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചു. മാര്‍ച്ചു 25-Ɔο തിയതി ഓശാനഞായറാഴ്ച വത്തിക്കാനില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ അന്ത്യത്തിലാണ് യുവജനപ്രതിനിധികള്‍ അവര്‍ ഒരുക്കിയ സിനഡിനുള്ള പ്രവര്‍ത്തനരേഖ (Working Draft) പാപ്പായ്ക്കു സമര്‍പ്പിച്ചത്.

യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ ആസന്നമാകുന്ന സിനഡിന് ഒരുക്കമായുള്ള മുന്നോക്ക സിനഡ് റോമില്‍ നടന്നത് മാര്‍ച്ച് 19-മുതല്‍ 24-വരെ തിയതികളിലായിരുന്നു. അതില്‍ കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുമായ 4 പേര്‍ പങ്കെടുത്തപ്പോള്‍, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നായി രണ്ടു അക്രൈസ്തവര്‍ ഉള്‍പ്പെടെ 3 കത്തോലിക്കാ യുവജനനേതാക്കള്‍കൂടെ റോമിലെ ‘മാത്തര്‍ എക്ലേസി’യെ മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആകെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 18-നും 29-നു വയസ്സ് പ്രായപരിധിയിലുള്ള 300 പോരാണ് ഈ മുന്നോക്ക സിനഡില്‍ പങ്കെടുത്തത്. അവര്‍ അഭിപ്രായ ശേഖരണം നടത്തിയും പഠിച്ചും സംവദിച്ചും ഒരുക്കിയ പ്രവര്‍ത്തരേഖയുടെ കരടുരൂപവും അവരുടെ പ്രതീക്ഷികളും ചേര്‍ത്ത് രേഖയായി ഹോസാന ഞായര്‍ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന് സമര്‍പ്പിച്ചു.

മെത്രാന്മാരുടെ 15-Ɔമത് സിനഡ് സമ്മേളനത്തിന് ഒരുക്കമായി ഈ പ്രവര്‍ത്തനരേഖ തയ്യാറാക്കുന്നതിനും, സഭയോടുള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കുന്നതിനുമുള്ള വിശ്വാസം യുവജനങ്ങളില്‍ അര്‍പ്പിച്ചതില്‍ ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പായ്ക്ക് യുവജനപ്രതിനിധികള്‍ നന്ദിയര്‍പ്പിച്ചശേഷമാണ് ഏകോപിപ്പിച്ച കരടുരൂപം ഒരു പ്രവര്‍ത്തനരേഖയായി പാപ്പായ്ക്കു സമര്‍പ്പിച്ചത്. അടുത്ത ലോകയുവജന മാമാങ്കത്തിന് ഒരുങ്ങുന്ന തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയുടെ യുവജനപ്രതിനിധിയാണ് പാപ്പായ്ക്ക് പ്രവര്‍ത്തനരേഖയുടെ ഡ്രാഫ്റ്റ്, കരഡുരൂപം സമര്‍പ്പിച്ചത്.  

സാംസ്ക്കാരികവും മതപരവുമായ വ്യത്യാസമില്ലാതെ കത്തോലിക്കരുടെകൂടെ, ഇതരെ ക്രൈസ്തവ വിഭാഗങ്ങളും അക്രൈസ്തവരുടെ പ്രതിനിധികളും ക്ഷണിക്കപ്പെട്ട ഈ മുന്നോക്ക സിനഡ് സമ്മേളനം സഭാചരിത്രത്തില്‍ ആദ്യമാണെന്നും, അതില്‍ യുവജനങ്ങള്‍ക്കുള്ള സംതൃപ്തിയും സന്തോഷവും അവര്‍ വാക്കുകളില്‍, വത്തിക്കാനിലെ ഓശാന തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങള്‍ക്കു മുന്നിലും, ലോകസമക്ഷവും നന്ദിയായി പ്രകടിപ്പിക്കുകയുണ്ടായി.

ദിവ്യബലിക്കുശേഷം പൂജാവസ്ത്രങ്ങള്‍ അഴിച്ചുവച്ച് അല്പസമയം യുവജനങ്ങളുടെ ‘സെക്ടറില്‍’ ചെന്ന് അവരുമായി സംവദിക്കാനും അവരെ അഭിവാദ്യംചെയ്യാനും തിക്കിലും തിരിക്കലും ചിലരുമായെങ്കിലും സെല്‍ഫിക്ക് നിന്നകൊടുക്കാനും സമയം കണ്ടെത്തിയത് യുവജനങ്ങളോട് പാപ്പായ്ക്കുള്ള പ്രത്യേക വാത്സല്യമായി.








All the contents on this site are copyrighted ©.