2018-03-25 08:17:00

"കുടുംബങ്ങള്‍ യഥാര്‍ഥ ഗാര്‍ഹികസഭകളാകട്ടെ!": പാപ്പാ


മാര്‍ച്ച് 24-ാംതീയതി വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ ഒത്തുകൂടിയ, ത്രെന്തീനോ സമൂഹത്തിന്‍റെ പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു പാപ്പാ.

വത്തിക്കാന്‍ സ്റ്റേറ്റു ഗവര്‍ണറേറ്റുമായി സഹകരിച്ചുകൊണ്ട്, പ്രവര്‍ത്തിക്കുന്ന ഈ സമൂഹത്തെ പല സംഘടനകളില്‍പ്പെട്ട, വ്യാപാരകാര്യങ്ങളുടെയും, മുനിസിപ്പാലിറ്റികളുടെയും, വനങ്ങളുടെയും പൗരസംരക്ഷണത്തിന്‍റെയും ആയ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികളെ സ്വീകരിക്കുന്നതിലുള്ള തന്‍റെ സന്തോഷം അറിയിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ സന്ദേശം ആരംഭിച്ചത്. ത്രെന്തോയുടെ ആര്‍ച്ചുബിഷപ്പ്, മോണ്‍ ലാവുറോ തിസി, നല്‍കിയ സ്വാഗതാശംസകള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്ക് പാപ്പായോടുള്ള പ്രത്യേക സ്നേഹം അറിയിച്ചുകൊണ്ടു പറഞ്ഞ വാക്കുകള്‍ക്കും പാപ്പാ  നന്ദി പറഞ്ഞു.

സ്വാഗത സംസ്ക്കാരത്തിന്‍റെ മാതൃക നല്‍കുന്നതിനും , തുറവിയുള്ള സാഹോദര്യജീവിതവും വ്യാപിപ്പിക്കുന്നതിനും"  അവര്‍ ഏറ്റെടുത്തിരിക്കുന്ന പ്രത്യേക ദൗത്യത്തിന് പ്രോത്സാഹനമേകുന്നു എന്നു പറഞ്ഞ പാപ്പാ, അവരുടെ ഭവനങ്ങള്‍ യഥാര്‍ഥ ഗാര്‍ഹിക സഭകളായിരിക്കട്ടെ, ജീവനുവേണ്ടിയുള്ള ശുശ്രൂഷയും, സഭാസ്നേഹവും നിറയുന്ന ഭവനങ്ങളാകട്ടെ എന്ന് ആശംസിച്ചു. വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും അടുത്തുവരുന്ന ഉയിര്‍പ്പുതിരുനാളിന് തീക്ഷ്ണതയോടെ ഒരുങ്ങുന്നതിനും ഈ അവസരം സഹായിക്കട്ടെ എന്ന ആശംസയേകിയും, തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന ചോദിച്ചുകൊണ്ട്, അവര്‍ക്ക് പാപ്പാ അപ്പസ്തോലികാശീര്‍വാദം നല്‍കി.

ത്രെന്തീനോ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളുടെ 110 പേര്‍ അടങ്ങിയ സംഘം  ത്രെന്തോയുടെ ആര്‍ച്ചുബിഷപ്പ്, മോണ്‍ ലാവുറോ തിസിയോടൊപ്പം പാപ്പായുമായുള്ള കൂടിക്കാഴ്ച നടത്തിയത്  ശനിയാഴ്ച മധ്യാഹ്നത്തിലായിരുന്നു.








All the contents on this site are copyrighted ©.