സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഒരു ഓശാനാഗീതം : നിര്‍മ്മല്‍ഗ്രാമം ആശ്രമത്തില്‍നിന്ന്...!

ഗായകന്‍ ബിജു നാരായണന്‍ - RV

24/03/2018 17:32

രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.
സംഗീതം ജെറി അമല്‍ദേവ്
ആലാപനം ബിജു നാരായണനും സംഘവും

പല്ലവി
ഓശാനാ രക്ഷകനോശാനാ
ഓശാനാ പുത്രന്നോശാനാ
അനുപല്ലവി
ഒലിവു പൂക്കും താഴ്വരയില്‍
ഒഴുകിടും കേദ്രോണില്‍
കളകളമിളകും പുഴതന്നരികില്‍
ജനനിരയൊന്നായ് പാടി.
- ഓശാനാ....
ചരണം 1
സ്വര്‍ഗ്ഗവാസികള്‍ ഒത്തൊരുമിച്ചി-
ന്നാബയെ വാഴ്ത്തുന്നൂ
പരിശുദ്ധന്‍ ചിരപരിശുദ്ധന്‍
പരമോന്നത പരിശുദ്ധന്‍
ആ...
ഭൂനിവാസികള്‍ ഒത്തൊരുമിച്ചി-
ന്നേശുവെ വാഴ്ത്തുന്നൂ
കര്‍ത്താവിന്‍ തിരുനാമത്തില്‍
വരുവോനെ വാഴ്ത്തുന്നൂ.
- ഓശാനാ....
ചരണം 2
വഴിനീളെ ഇവര്‍ ഒലിവുകമ്പുകള്‍
വീശിപ്പാടുന്നൂ
മിഴീനിറയെ ഗുരു ചെയ്ത നന്മതന്‍
ഓര്‍മ്മ തിളങ്ങുന്നൂ
സ്വര്‍ഗ്ഗരാജ്യം മന്നിതിലേകും
നിത്യസമാധാനം
പാപത്തിന്‍ കറമായ്-
ച്ചെന്നതിനാലെ വാഴ്ത്തുന്നൂ.
- ഓശാനാ....

കോതമംഗലം കിഴക്കുള്ള നിര്‍മ്മല്‍ഗ്രാം ആശ്രമത്തിന്‍റെ പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ഏകദേശം
15 വര്‍ഷങ്ങള്‍ക്കുമുന്‍പ് അമല്‍ദേവും സണ്ണിയച്ചനു ഒരുമിച്ചിരുന്ന് ഒരുക്കിയതാണ് ശ്രയമായ ഈ ഓശാനഗീതം. സണ്ണിയച്ചന്‍റെ തോട്ടത്തില്‍നിന്നും ഉയര്‍ന്ന പരിമളം ഈ ഗാനത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. അതിന്‍റെ ആസ്വാദനത്തിമിര്‍പ്പില്‍ ബിജു നാരായണനും സംഘവും  പാടുന്നു!

ഈ നല്ലഗാനത്തിന്‍റെ നിര്‍മ്മിതിയില്‍ സഹകരിച്ച എല്ലാ കലാകരാന്മാരെയും, വിശിഷ്യാ നിര്‍മ്മല്‍ ഗ്രാമിലെ സണ്ണിയച്ചനെയും അന്തേവാസികളെയും  അമല്‍ദേവിനെയും ഗായകന്‍ ബിജുവിനെയും സ്നേഹത്തോടെ ഈ ഓശാനനാളില്‍ അനുസ്മരിക്കുന്നു!  നന്ദിയും അഭിനന്ദനങ്ങളും!!


(William Nellikkal)

24/03/2018 17:32