2018-03-22 10:00:00

ജലസംരക്ഷണം ജീവരക്ഷണം @pontifex


ആഗോള ജലദിനം മാര്‍ച്ച് 22 വ്യാഴം.
പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം.

“ഭൂമിയെ പരിരക്ഷിക്കുന്നതും ജലം സംരക്ഷിക്കുന്നതും ജീവന്‍ രക്ഷിക്കുന്നതിനു തുല്യമാണ്.”

ജലദിനത്തോട് അനുബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ഇംഗ്ലിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം വിവിധ ഭാഷകളില്‍ കണ്ണിചേര്‍ത്തിട്ടുണ്ട്.

To defend the earth and to safeguard water is to protect life.
Dum terram, dum aquam tuemur, vitam tuemur.
Der Schutz der Erde, der Schutz des Wassers, ist Schutz des Lebens!

-------------------------------------------------------------------------------

ജലത്തിന്‍റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അനുസ്മരിപ്പിച്ചുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന ആഗോള ജലദിനം ആചരിക്കുന്നത്. ജലം പ്രകൃതിക്കായി Nature for water… എന്ന സന്ദേശമാണ് ഇന്നാളില്‍ യുഎന്‍ പ്രചരിപ്പിക്കുന്നത്. ജലം സംരക്ഷിക്കപ്പെട്ടെങ്കിലേ ഭൂമിക്കും പ്രകൃതിക്കും നിലനില്പുള്ളൂ! ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന് ജലവുമായി ബന്ധപ്പെട്ടതാണ്. ജലനശീകരണത്തിലും മലിനീകരണത്തിലും നിങ്ങളും ഞാനും പങ്കാളിയാകുന്നുണ്ടോ എന്ന് ആത്മശോധനചെയ്യേണ്ടതാണ്. ജലം ദുര്‍വ്യയംചെയ്യുക, പുഴപോലുള്ള ജലസ്രോതസ്സുക്കളില്‍ മാലിന്യം നിക്ഷേപിക്കുക എന്നിവ നാം ശ്രദ്ധിക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യേണ്ട പാപമാണ്. അതുപോലെ പരിസ്ഥിതിയെ മലീമസമാക്കുമ്പോള്‍ നാം അറിയാതെ ഭൂമിയിലെ ജലസ്രോതസ്സുക്കളെ മലീമസമാക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണ്. നല്ല ജലമില്ലാതെ ജീവിക്കുകയെന്നാല്‍ രോഗികളായി ജീവിക്കുന്നതിനു തുല്യമായിരിക്കും!

ലോകത്ത് ഇന്ന് ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ജനങ്ങള്‍ (200 കോടിയിലധികം) ശുദ്ധജലത്തിനായി കേഴുന്നവരാണെന്ന് യുഎന്നിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. (cf. notes are from UN Message of World Water Day).
------------------------------------------------------------------








All the contents on this site are copyrighted ©.