2018-03-21 20:12:00

സ്നേഹപൂര്‍വ്വം പ്രസിഡന്‍റ് മത്തരേലാ... പാപ്പാ ഫ്രാന്‍സിസിന്!


പാപ്പായുടെ സ്ഥാനാരോഹണ വാര്‍ഷികത്തിന്
അയച്ച ആശംസാസന്ദേശത്തിലെ ചിന്തകള്‍...

പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്ന അനുരഞ്ജനത്തിന്‍റെയും സംവാദത്തിന്‍റെയും മൗലികമായ വീക്ഷണത്തിന് ലോകം കാതോര്‍ക്കുന്നുവെന്ന്, ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജോ മത്തരേലാ പ്രസ്താവിച്ചു. പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ 5-Ɔο വാര്‍ഷികവുമായി ബന്ധപ്പെട്ടു മാര്‍ച്ച് 20-Ɔο തിയതി ചൊവ്വാഴ്ച അയച്ച ആശംസാ സന്ദേശത്തിലാണ് പ്രസിഡന്‍റ്, മത്തരേലാ ഇങ്ങനെ പാപ്പാ ഫ്രാന്‍സിസിനെ അനുമോദിച്ചത്.

ലോകത്തെ പാവങ്ങളും വ്രണിതാക്കളുമായവരുടെ ആവശ്യങ്ങളെ മുന്‍നിറുത്തിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അതിരുകള്‍ തേടിയുള്ള പതറാത്ത പ്രേഷിതയാത്രകളും ഇടയസന്ദര്‍ശനങ്ങളും ലോകത്ത് സാഹോദര്യത്തിന്‍റെ സമാധാനത്തിന്‍റെയും അലയടിയാണെന്ന് പ്രസിഡന്‍റ് മത്തരേലാ ഹ്രസ്വമായ സന്ദേശത്തില്‍ കുറിച്ചു. പാപ്പായുടെ പ്രേഷിതസമര്‍പ്പണത്തിലെ നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആയിരം വാര്‍ഷികനാളുകള്‍ ഇനിയും വിരിയട്ടെയെന്ന് ഇറ്റാലിയന്‍ ജനതയ്ക്കൊപ്പം ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പ്രസിഡന്‍റ് മത്തരേലാ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.