സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

“നല്ലിടയന്‍റെ വഴി പിന്തുടരുക”: നവാഭിഷിക്ത മെത്രാന്മാരോട് പാപ്പാ

20/03/2018 11:52

2018 മാര്‍ച്ച് 19-ാംതീയതി, വി. യൗസേപ്പിതാവിന്‍റെ തിരുനാളില്‍  നടത്തിയ മെത്രാഭിഷേക കര്‍മത്തില്‍‍, ആചാരപരമായ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പ്പാപ്പാ

“ഇന്നു നമ്മുടെ സഹോദരന്മാര്‍ക്കു സഭയില്‍ ലഭിച്ചിരിക്കുന്ന ഉന്നതമായ ഉത്തരവാദിത്വത്തെക്കുറിച്ച് ശ്രദ്ധാപൂര്‍വമായ ഒരു വിചിന്തനം നടത്തുന്നത് നമുക്കു വളരെ നല്ലതാണ്” എന്ന വാക്കുകളോടെ ആരംഭിച്ച വചനസന്ദേശത്തില്‍, “ലോകരക്ഷയ്ക്കായി പിതാവിനാല്‍ അയയ്ക്കപ്പെട്ട യേശുക്രിസ്തു, അപ്പസ്തോലന്മാരെയും ലോകത്തിലേയ്ക്ക് അയച്ചു. ഈ അപ്പസ്തോലിക ശുശ്രൂഷ തലമുറകളായി നിലനില്‍ക്കുന്നതിനായി, ഈ പന്ത്രണ്ടുപേരോടുകൂടി സഹകാരികളെ കൂട്ടിച്ചേര്‍ക്കുകയാണ്; അവരുടെമേലുള്ള കൈവയ്പ്പുവഴി ക്രിസ്തുവില്‍ നിന്ന് അരൂപിയുടെ ദാനങ്ങള്‍ അവര്‍ സ്വീകരിക്കുകയാണ്” എന്നും. “ക്രിസ്തുവിന്‍റെ ഈ ശുശ്രൂഷ സഭയിലൂടെ അവിരാമം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു പുരോഹിതരോടൊത്തുള്ള മെത്രാന്‍, ക്രിസ്തുവെന്ന മഹാപുരോഹിതനെ, നമുക്കിടയില്‍ സന്നിഹിതമാക്കുന്നു” എന്നും ഉദ്ബോധിപ്പിച്ചു

“അതിനാല്‍, ഈ സഹോദരരെ, ആദരവോടെ സ്വീകരിക്കാന്‍” വിശ്വാസികളോടാഹ്വാനം ചെയ്ത പാപ്പാ, മെത്രാന്മാരോടായി ഇങ്ങനെ തുടര്‍ന്നു: “നിങ്ങള്‍ ദൈവികകാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നു... ബിസിനസ്സിനോ, സാമൂഹ്യമോ, രാഷ്ട്രീയമോ ആയ മറ്റു കാര്യങ്ങള്‍ക്കായോ ഉള്ളതല്ല അത്. ഒരു മെത്രാന്‍, അധികാരം കൈയാളുന്നതിനെക്കാള്‍, ശുശ്രൂഷയ്ക്കു ഉത്തരവാദപ്പെട്ടവന്‍ ആയതിനാല്‍, നിങ്ങള്‍ രാജകുമാരന്മാരാകുവാനുള്ള പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുവിന്‍”.  സുവിശേഷം പ്രസംഗിക്കാനും പ്രാര്‍ഥനാജീവിതം നയിക്കാനുമുള്ള അവരുടെ കടമയെക്കുറിച്ച് അവരെ ഓര്‍മിപ്പിച്ച പാപ്പാ, ആടുകളെ അറിയുന്ന നല്ലിടയന്‍റെ വഴി പിന്‍തുടരുവാനും, വൈദികര്‍ക്കും, പാവപ്പെട്ടവര്‍ക്കും നിസ്സഹായര്‍ക്കും എപ്പോഴും സമീപസ്ഥരായിരിക്കുവാനും അവരെ ഉപദേശിച്ചു.

2018 മാര്‍ച്ച് 19-ാംതീയതി വി. യൗസേപ്പിതാവിന്‍റെ തിരുനാളില്‍ വൈകിട്ട് 5 മണിക്കു നടന്ന കര്‍മത്തില്‍ മോണ്‍. വാള്‍ഡെമര്‍ സ്റ്റനിസ്ലാവ്, (Mons. WALDEMAR STANISŁAW SOMMERTAG), മോണ്‍. ആല്‍ഫ്രഡ് ക്സുവെറെവ് (Mons. ALFRED XUEREB), മോണ്‍. ഹൊസേ അവെലിനോ (Mons. JOSÉ AVELINO BETTENCOURT) എന്നീ മൂന്നുപേരാണ് മെത്രാന്‍പട്ടം സ്വീകരിച്ചത്.  മൂവരും അപ്പസ്തോലിക് ന്യുണ്‍ഷ്യോ പദവിയിലേയ്ക്ക് നിയമനം ലഭിച്ചവരാണ്. 


(Sr. Theresa Sebastian)

20/03/2018 11:52