സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

"വേദനാവേളയില്‍ ക്രൂശിതനെ നോക്കുക": മാര്‍പ്പാപ്പാ

സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിമധ്യേ പാപ്പാ വചനസന്ദേശം നല്‍കുന്നു, 20 മാര്‍ച്ച് 2018

20/03/2018 14:44

സാന്താ മാര്‍ത്താ കപ്പേളയില്‍ മാര്‍ച്ച് 20-ാം തീയതി, ചൊവ്വാഴ്ചയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ക്രൂശിതനായവനെ നോക്കുക എന്നും പ്രത്യേകിച്ച്, നമ്മുടെ പ്രയാസമേറിയ നിമിഷങ്ങളില്‍, നാം ഏറെ തളര്‍ന്നിരിക്കുമ്പോള്‍, മോശമായതൊന്നും സംസാരിക്കാതെ, ക്രൂശിതനിലേയ്ക്കു മിഴികളുയര്‍ത്തുക എന്നും ഈ സന്ദേശത്തില്‍ പാപ്പാ ഉപദേശിച്ചു.

പാപം ചെയ്ത് ശിക്ഷയേറ്റുവാങ്ങിയ ജനത്തിന് രക്ഷയായി പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതിന്‍റെ വിവരണം നല്‍കുന്ന സംഖ്യയുടെ പുസ്തകത്തില്‍ നിന്നുള്ള വായനയെ (21,4-9) അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ ഈ സന്ദേശം.  പാപ്പാ ഇപ്രകാരം തുടര്‍ന്നു: "നാം ഉപേക്ഷിച്ചതിനെക്കുറിച്ച്, സങ്കടപ്പെടുക എന്നത് പിശാച് നമ്മിലുണര്‍ത്തുന്ന മായാദര്‍ശനങ്ങളുടെ ഫലമാണ്... നാം ഉപേക്ഷിച്ചു പോന്നശേഷം, വാഗ്ദാനം പ്രാപിക്കുന്നതിലേയ്ക്കുള്ള വഴിയിലുള്ള  പ്രലോഭനങ്ങളെ നാം ചെറുക്കേണ്ടതുണ്ട്. വേദനയുടെയും നിരാശയുടെയും തളര്‍ച്ചയുടെയും ഈ നിമിഷങ്ങളില്‍ ക്രൂശിതനെ നോക്കുക...  ക്രൂശിത രൂപം മനോഹരമല്ല. അതില്‍  ഇപ്പോഴുള്ള മനോഹാരിത കലാകാരന്മാര്‍ ചേര്‍ത്തു വച്ചതാണ്...". 

ക്രൂശിതരൂപത്തിനുമുമ്പില്‍ മുട്ടുകുത്തി, ഉയിര്‍പ്പിനെ ധ്യാനിക്കാനുള്ള ആഹ്വാനമേകിയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.


(Sr. Theresa Sebastian)

20/03/2018 14:44