2018-03-17 12:48:00

വൈദികര്‍ക്ക് വിവേചനബുദ്ധി മൗലികം -പാപ്പാ


വൈദികന്‍ സദാ സഞ്ചാരിയും ശ്രവിക്കുന്നവനും സഹഗമിക്കുന്നതിനുള്ള എളിമയുള്ളവനുമായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

റോമിലെ പൊന്തിഫിക്കല്‍ കോളേജുകളിലെ വൈദികരെയും സെമിനാരിവിദ്യാര്‍ത്ഥികളെയും വെള്ളിയാഴ്ച(16/03/18) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ അവരുടെ പ്രതിനിധികള്‍ ഉന്നയിച്ച പ്രേഷിത ക്രിസ്തുശിഷ്യത്വം, വിവേചനം, സമഗ്രമായ വൈദിക പരിശീലനം, രൂപതാവൈദികന്‍റെ ആദ്ധ്യാത്മികത, സ്ഥായിയ പരിശിലനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതെന്ന് ഗ്രഹിക്കുന്നതിനും ഉചിതവും അനുചിതവുമായതെന്തെന്നും തിരിച്ചറിയുന്നതിനും വിവേചനബുദ്ധി മൗലികമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മാനുഷികമായ വൈദികപരിശീലനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, വൈദികന്‍  ഒരു സാധാരണ മനുഷ്യന്‍, മറ്റുള്ളവരുമായി സന്തോഷിക്കാനും, ചിരിപ്പിക്കാനും, രോഗിയെ നിശബ്ദമായി ശ്രവിക്കാനും, തലോടി ആശ്വാസിപ്പിക്കാനും കഴിയുന്നവന്‍ ആയിരിക്ക​ണം എന്ന് ഓര്‍മ്മിപ്പിച്ചു.

മെത്രാനുമായുള്ള ബന്ധവും ഇടവാകാംഗങ്ങളെ മക്കളായി കാണുന്ന മനോഭാവവും കരുതലോടെ സൂക്ഷിക്കാന്‍ രൂപതാവൈദികന്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ രൂപതാവൈദികന്‍റെ ആദ്ധ്യാത്മികതയെക്കുറിച്ചു പരാമാര്‍ശിക്കവെ ചൂണ്ടിക്കാട്ടി.

മാനുഷികവും അജപാലനപരവും ആദ്ധ്യാത്മികവും സാമൂഹ്യവുമായ പരീശീലനം വൈദികനു ലഭിക്കണമെന്നും സ്വന്തം പോരായ്മകളെക്കുറിച്ച് അവബോധമുള്ളവനായിരിക്കണം വൈദികനെന്നും പാപ്പാ സ്ഥായിയായ പരിശീലനത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരം നല്കവെ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.