സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

വാര്‍ത്തയും വ്യാജവാര്‍ത്തയും തിരിച്ചറിയണം : യൂറോപ്യന്‍ കമ്മിഷന്‍

യൂറോപ്യന്‍ കമ്മിഷന്‍റെ ബ്രസ്സല്‍സ് ആസ്ഥാനത്ത്... - REUTERS

15/03/2018 09:14

സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങളില്‍ കുത്തഴിഞ്ഞു കയറുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ
യൂറോപ്യന്‍ കമ്മിഷന്‍ ഉണരുന്നു.

ഒരു വ്യാജവാര്‍ത്തയുടെ പ്രതിസന്ധിയല്ല ഇന്നു ലോകം നേരിടുന്നത്, അനുദിനം ആധുനിക ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്താല്‍ പ്രചരിപ്പിക്കപ്പെട്ടുന്ന വ്യാജന്മാരുടെ വന്‍ ‘വൈറല്‍’പ്പടയെ അടയന്തിരമായി നേരിടേണ്ട ചുറ്റുപാടാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍റെ വക്താവ്, മരീയ ഗബ്രിയേല മാര്‍ച്ച് 13-ന് ബ്രസ്സല്‍സില്‍ നിന്നിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാപകമായി പടര്‍ന്നുപിടിക്കുകയും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വാജവാര്‍ത്തകള്‍ വസ്തുതകളുടെ സത്യസന്ധത മറച്ചുവെയ്ക്കുകയും, ശരിയും തെറ്റും തിരിച്ചറിയാനാവാത്ത വിധം  പ്രചരിക്കപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രതിഭാസം ഇന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വാര്‍ത്തയുടെ ഉല്പത്തി അല്ലെങ്കില്‍ സ്രോതസ്സ് വ്യക്തമാക്കേണ്ടത് അടിസ്ഥാന ആവശ്യമാണ്. വ്യാജന്മാര്‍ പുറത്തുവരുന്നത് സ്രോതസ്സു വെളിപ്പെടുത്താതെയാണ്. അതിനാല്‍ വ്യാജവാര്‍ത്തയെ പിടികൂടാന്‍ ആര്‍ക്കും സ്വീകരിക്കാവുന്ന പ്രാഥമികമായ ഒരു അടയാളമാണ് സ്രോതസ്സു പരിശോധിക്കുകയെന്നത്. ഇതുവഴി തെറ്റിദ്ധരിപ്പിക്കുന്നതും, അവ്യക്തവും, അസത്യവുമായ വാര്‍ത്തകളെയും വിവരങ്ങളെയും നമുക്ക് വേര്‍തിരിച്ച് എടുക്കാനാകുമെന്ന് ഗബ്രിയേല വ്യക്തമാക്കി.

അറിവിന്‍റെയും വിവരസാങ്കേതികതയുടെയും പൊതുമേഖലയില്‍ വ്യാജമായവയെ തടയുന്നതിന് മാധ്യമ പ്രസ്ഥാനങ്ങളും, വിദ്യാഭ്യാസ മേഖലയിലെ ഗവേഷകരുടെ വേദിയും വര്‍ത്തയുടെ സ്രോതസ്സുക്കള്‍ കണ്ടെത്താന്‍ കരുത്തുള്ള സ്ഥാപനങ്ങളും, പരസ്യകലയുടെ വ്യവസായ സ്ഥാപനങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും കൈകോര്‍ത്താല്‍ വ്യാജന്മാരെ തിരിച്ചറിഞ്ഞ് തടയാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാനാവുമെന്ന് ഗബ്രിയേല പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

“വന്‍ ഡിജിറ്റല്‍ മാധ്യമ ശൃംഖലകളുടെ ആശയവിനിമയ ശ്രേണികളിലുള്ള ലക്ഷോപലക്ഷം മുഖചിത്രങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന വ്യക്തിത്വങ്ങളെ തിരിച്ചറിയാനുള്ള പരിശ്രമങ്ങളും ഇന്ന് പുരോഗമിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാജവാര്‍ത്തകള്‍ അരിച്ചെടുക്കാനും അവ തടയാനുമുള്ള വഴികള്‍ കണ്ടെത്തുന്നതിന് ഏറെ ശ്രമകരവും ശ്രദ്ധാപൂര്‍വ്വകവുമായ വിവേചനത്തിന്‍റെ രീതി ആവശ്യമാണ്….” – പാപ്പാ ഫ്രാന്‍സിസിന്‍റെ മാധ്യമദിന സന്ദേശം 2018, p.4.


(William Nellikkal)

15/03/2018 09:14