2018-03-15 09:33:00

മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ പുത്രി പാപ്പായെ കാണാനെത്തി


സാമൂഹ്യപ്രവര്‍ത്തകയും സമാധാനത്തിന്‍റെ പ്രയോക്താവുമായ ബെര്‍ണീസ് കിങ് വത്തിക്കാനില്‍...

മാര്‍ട്ടിന്‍ ലൂതര്‍ കിംങിന്‍റെ പുത്രി, ബെര്‍ണീസ് കിങിനെ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. മാര്‍ച്ച് 13-Ɔ‍ο തിയതി ചൊവ്വാഴ്ച രാവിലെയാണ് ബെര്‍ണീസ് കിങി പാപ്പായുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്. ഇറ്റലിയിലെ മോന്തെലിയോണെയിലുള്ള മഹാത്മഗാന്ധി കേന്ദ്രം സ്ത്രീകള്‍ക്കു നല്കുന്ന അഹിംസയ്ക്കും സമാധാനത്തിനുമുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു ബെര്‍ണീസ് കിങ്.

ആഫ്രിക്കന്‍ സ്വദേശിയായ പ്രശസ്ത മെത്തഡിസ്റ്റ് പാസ്റ്ററും (1929-1968) ആഫ്രോ-അമേരിക്കന്‍ സാമൂഹ്യ സമുദ്ധാര പ്രാസ്ഥാനത്തിന്‍രെ നായകനുമായ, മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ പുത്രി, ബേര്‍ണിസ് അമേരിക്കന്‍ പൗരനാണ്. വത്തിക്കാന്‍ വാര്‍ത്തവിഭാഗം അറിയിച്ചു. 








All the contents on this site are copyrighted ©.