2018-03-14 08:40:00

ഫ്രാന്‍സീസ് പാപ്പായുടെ ജീവിതവുമായി പുതിയ സിനിമ ഒരുങ്ങുന്നു


ഫോക്കസ്‍ ഫീച്ചേര്‍ഴ്സ് അവതരിപ്പിക്കുന്ന POPE FRANCIS – A MAN OF HIS WORD എന്ന പേരിലുള്ള സിനിമ ഈ വര്‍ഷം മെയ് പതിനെട്ടാംതിയതി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്, വത്തിക്കാന്‍ അറിയിച്ചു.  വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്‍റെ പ്രീഫെക്ട് മോണ്‍. ദാരിയോ വിഗണോയുടെ നിര്‍ദേശത്തില്‍ ആരംഭിച്ച ഈ സിനിമ ഫ്രാന്‍സീസ് പാപ്പായെക്കുറിച്ചല്ല, പാപ്പാ യോടൊത്തുള്ള ചിത്രമാണെന്നുള്ളത് ശ്രദ്ധേയമാണ്.

വിം വെന്‍ഡേഴ്സ് (Wim Wenders) രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഫ്രാന്‍സീസ് പാപ്പായുടെ ആശയങ്ങളും സന്ദേശങ്ങളും കേന്ദ്രപ്രമേയമാക്കി നിര്‍മിക്കുന്നതാണ്. പാപ്പായുടെ നവീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ച്, ഇന്നിന്‍റെ ആഗോളപ്രശ്നങ്ങളായ, സാമൂഹ്യനീതി, കുടിയേറ്റം, സാമ്പത്തിക അസമത്വം, ഭൗതികത, കുടുംബങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരങ്ങള്‍, പാപ്പാ ലോകത്തോടു സംവദിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു.

ചോദ്യങ്ങളുടെ സ്വരലയമെന്ന പിന്‍ബലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍, പാപ്പായുടെ അപ്പസ്തോലികസന്ദര്‍ശനങ്ങളില്‍ നിന്നും, ഐക്യരാഷ്ട്രസഭയിലും മറ്റു സുപ്രധാന സമ്മേളനങ്ങളില്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിലും നിന്നും ഉള്ള ഭാഗങ്ങളും ഉള്‍പ്പെടെ, ജയില്‍, അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശനവേളകളും സിനിമയുടെ ഭാഗമായിരിക്കുന്നു.  ചിത്രത്തിലുടനീളം, പാവങ്ങളെക്കുറിച്ചുള്ള പാപ്പായുടെ പരിഗണനയും  സാമൂഹ്യ, പരിസ്ഥിതി പ്രശ്നങ്ങളോടുള്ള പാപ്പായുടെ ആശയങ്ങളും ഇടപെടലുകളും ഒപ്പം, പാപ്പായുടെ പേരിനു കാരണഭൂതനായ വിശുദ്ധന്‍റെ ജീവിതനിമിഷങ്ങളും ഉചിതമായി സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍, മി. വെന്‍ഡേഴ്സ്, സാമന്ത ഗന്ദോള്‍ഫി, അലെസ്സാന്ദ്രോ ലോ മോണക്കോ, അന്ദ്രെയാ ഗംബേത്ത, ഡേവിഡ് റോസിയെര്‍ എന്നിവരാണ്.








All the contents on this site are copyrighted ©.