സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

"വിനയമെന്ന ക്രിസ്തീയമൂല്യം": ഫാ. കാന്തെലമേസ്സയുടെ ധ്യാനപ്രഭാഷണം

ഫാ. റനിയേരോ കാന്തലമേസ്സ

10/03/2018 09:16

വത്തിക്കാനിലെ റെതെംപ്തോറിസ് മാത്തെര്‍ കപ്പേളയില്‍, പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കു മായി ഫാ. റനിയേരോ കാന്തെലമേസ്സ, 2018-ലെ വലിയനോമ്പുകാലപ്രഭാഷണപരമ്പരയിലെ മൂന്നാമത്തെ ധ്യാനവിചിന്തനം നല്‍കി. 

മാര്‍ച്ച് ഒന്‍പതാം തീയതി വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ ആരംഭിച്ച പ്രഭാഷണത്തില്‍, പൗലോസ്ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്ന് പന്ത്രണ്ടാമധ്യായത്തിലെ സ്നേഹത്തെക്കുറിച്ചുള്ള വാക്യങ്ങള്‍ക്ക് ആദ്യാവസാനമേകുന്നത് വിനയത്തെക്കുറിച്ചുള്ള ഉദ്ബോധനമാണ് എന്ന വീക്ഷണം പങ്കുവച്ചുകൊണ്ട്  “ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്... ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേ യ്ക്കിറങ്ങിവരുവിന്‍” (വാ. 3, 16) എന്ന വാക്യങ്ങള്‍ വിശദീകരിച്ച്, ക്രിസ്തീയ വിനയത്തെക്കുറിച്ചുള്ള ചിന്തകള്‍ നല്‍കി.

"സ്നേഹം കഴിഞ്ഞാല്‍ അടുത്തസ്ഥാനത്തു വരുന്ന അടിസ്ഥാനമൂല്യമായും അരൂപിയിലുള്ള ജീവിതനവീകരണത്തിനായും, സമൂഹനിര്‍മിതിക്കായും പരിശീലിക്കേണ്ട രണ്ടാമത്തെ പുണ്യമായും പൗലോസ് ശ്ലീഹാ വിനയത്തെയാണ് നിര്‍ദ്ദേശിക്കുന്നത്...  അത് യേശുവിന്‍റെ മനോഭാവമായി പൗലോസ്ശ്ലീഹാ എടുത്തു പറയുന്നതും (ഫിലി 2:5-8) ശിഷ്ന്മാരോടു തന്നില്‍ നിന്നു കണ്ടുപഠിക്കാ നായി യേശു നിര്‍ദേശിച്ചതുമായ പുണ്യവുമാണ്". വിനയത്തിന്‍റെ വിവിധ മാനങ്ങളെ വിശദീകരിച്ചു കൊണ്ട്, "സ്വീകരിക്കാത്തതായി നമുക്കൊന്നുമില്ലാത്തതിനാല്‍, അഹങ്കരിക്കാനും നമുക്കൊന്നുമില്ല" (1 കോറി 4:7) എന്ന പൗലോസ്ശ്ലീഹായുടെ ഉദ്ബോധനം ആവര്‍ത്തിച്ചും, “കര്‍ത്താവേ, എന്‍റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്‍റെ നയനങ്ങളില്‍ നിഗളമില്ല” എന്നു തുടങ്ങുന്ന 131-ാം സങ്കീ ര്‍ത്തനം ഉരുവിട്ടുമാണ് അദ്ദേഹം തന്‍റെ നോമ്പുകാലപ്രഭാഷണം അവസാനിപ്പിച്ചത്.


(Sr. Theresa Sebastian)

10/03/2018 09:16