സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

മാര്‍പ്പാപ്പാ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു

ഫ്രാന്‍സീസ് പാപ്പാ അപ്പസ്തോലിക യാത്രാവേളയില്‍, സമീപം ഗ്രെഗ് ബര്‍ക്, 1 നവംബര്‍, 2016 - ANSA

10/03/2018 08:54

ഈ വര്‍ഷം സെപ്തംബറില്‍ പാപ്പാ ബാള്‍ട്ടിക് രാജ്യങ്ങളിലേയ്ക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ ഡയറക്ടറും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവുമായ ഗ്രെഗ് ബെര്‍ക് അറിയിച്ചു. രാഷ്ട്രത്തലവന്മാരുടെയും, മെത്രാന്മാരുടെയും പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഈ യാത്ര സെപ്തം ബര്‍ 22 മുതല്‍ 25 വരെയാണ്.

ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നറിയപ്പെടുന്നത് യൂറോപ്പിന്‍റെ വടക്കുകിഴക്കായി ബാള്‍ട്ടിക് സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന, എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളാണ്. ലിത്വാനിയയിലെ വില്‍നിയൂസ്, കാവുനസ്; ലാത്വിയയിലെ റീഗ, അഗ്ലോണ; എസ്തോണിയയിലെ താല്ലിന്‍ എന്നീ അഞ്ചു നഗരങ്ങള്‍ പാപ്പായുടെ സന്ദര്‍ശനകേന്ദ്രങ്ങളായിരിക്കും.


(Sr. Theresa Sebastian)

10/03/2018 08:54