സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പ്രാര്‍ത്ഥനയ്ക്കായി കൂടുതല്‍ സമയം-പാപ്പായുടെ ട്വീറ്റ്

വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ, പ്രാര്‍ത്ഥനയില്‍

10/03/2018 12:09

പ്രാര്‍ത്ഥനയ്ക്കായി കൂടുതല്‍ സമയം ചിലവഴിക്കുന്ന പക്ഷം നാം നമ്മെത്തന്നെ കബളിപ്പിക്കുന്ന കള്ളങ്ങള്‍ തിരിച്ചറിയാന്‍ നമ്മുടെ ഹൃദയത്തിന് സാധിക്കുമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (10/03/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“നാം കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ നാം സ്വയം വഞ്ചിക്കുന്ന നിഗൂഢ അസത്യങ്ങള്‍ കണ്ടെത്താനും ദൈവത്തില്‍ സാന്ത്വനം ദര്‍ശിക്കാനും നമ്മുടെ ഹൃദയത്തിനു കഴിയും” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

10/03/2018 12:09