സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവം ഉദാരതയില്‍ അജ്ജയന്‍-പാപ്പായുടെ ട്വീറ്റ്

ദൈവത്തിന് നമ്മുടെ കരങ്ങള്‍ ആവശ്യമുണ്ടെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (05/03/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  പാപ്പാ ഇതെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

“ഉദാരതയില്‍ അജ്ജയനെങ്കിലും ദൈവം നമ്മു‌ടെ സഹോദരങ്ങളെ സഹായിക്കുന്നതിന് എന്നെയും നിന്നെയും ഉപകരണമാക്കുന്നു”  എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

05/03/2018 12:58