സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സഹോദരങ്ങളെ സ്നേഹിക്കുന്നവര്‍ ദൈവികവിസ്മയങ്ങള്‍ കാണും @pontifex

ജയില്‍വാസികളായ അമ്മമാരുടെ ഭവനം (ലേദാ) സന്ദര്‍ശിച്ചപ്പോള്‍... - AP

04/03/2018 13:20

മാര്‍ച്ച് 4-Ɔο തിയതി ഞായറാഴ്ച കണ്ണിചേര്‍ത്ത സന്ദേശം :

“ദൈവത്തെപ്രതി സഹോദരങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ തീര്‍ച്ചയായും അവരുടെ ജീവിതത്തില്‍
ദൈവത്തിന്‍റെ വിസ്മയങ്ങള്‍ ദര്‍ശിക്കും.”

തപസ്സിലെ മൂന്നാം ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വിവിധ ഭാഷകളില്‍ തന്‍റെ ട്വിറ്റര്‍ സംവാദകരുമായി സഹോദരസ്നേഹത്തിന്‍റെ ഈ സന്ദേശമാണ് കണ്ണിചേര്‍ത്തത്.  ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രെഞ്ച്, ലാറ്റിന്‍, പോളിഷ്, സ്പാനിഷ്, ജര്‍മ്മന്‍, അറബി എന്നീ ഭാഷകളിലെ സന്ദേശങ്ങള്‍ യഥാക്രമം താഴെ കണ്ണിചേര്‍ത്തിരിക്കുന്നു.

Quando nos encontramos no Senhor, pontualmente chegam as surpresas de Deus.
When you meet other people in the Lord, you can be sure God’s surprises will follow.
Quand on se rencontre dans le Seigneur les dons de Dieu arrivent fort à propos.
Cum Dominum convenimus, statim perveniunt Dei inopinata.
Kiedy spotykamy się w imię Pana, natychmiast pojawiają się Boże niespodzianki.
Cuando nos encontramos en el Señor no tardan en llegar las sorpresas de Dios.
Wenn man sich im Herrn begegnet, werden seine Überraschungen nicht lange auf sich warten lassen!
عندما نلتقي بالرب، تصلنا مفاجآت الله بشكل منتظم

ചിത്രം : തപസ്സുകാലത്തെ രണ്ടാമത്തെ വെള്ളിയാഴ്ച, മാര്‍ച്ച് 2-Ɔο തിയതി റോമാ ജയില്‍ അധീനത്തില്‍പ്പെട്ട “ലേദായുടെ ഭവനം” (Casa di Leda) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. 25-നും 30-നും വയസ്സ് പ്രായപരിധിയിലുള്ള തടങ്കലിലെ അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളുമായി താമസിക്കുന്ന ഭവനമാണത്. 2017-ലാണ് ജയിലിലെ കൊച്ചമ്മമാര്‍ക്കായി സിസീലയ സഹകരണ സംഘത്തിന്‍റെ സഹകരണത്തോടെ റോമാ നഗരാധികൃതര്‍ ഭവനം തുറന്നത്. ഒരു മണിക്കൂറോളം അവര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ചെലവഴിച്ചു. കുട്ടികള്‍ക്ക് ഈസ്റ്റര്‍ സമ്മാനങ്ങള്‍ നല്കി. അര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു. പിന്നെ കാപ്പി കുടിച്ചശേഷമാണ് യാത്രയായത്.


(William Nellikkal)

04/03/2018 13:20