2018-03-03 13:08:00

പാപ്പാ സഭകളു‌‌ടെ ലോകസമിതിയുമായി കൂടിക്കാഴ്ച നടത്തും


ഫ്രാന്‍സീസ് പാപ്പാ സഭകളു‌‌ടെ ലോകസമിതിയുടെ (WCC-WORLD COUNCIL OF CHURCHES) ആസ്ഥാനം സന്ദര്‍ശിക്കും.

പരിശുദ്ധസിംഹാസാനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബര്‍ക്ക് വെള്ളിയാഴ്ച(02/03/018)യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂണ്‍ 21 നായിരിക്കും പാപ്പാ സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ സഭകളുടെ ലോകസമിതിയുടെ ആസ്ഥാനത്ത് എത്തുക എന്ന് അദ്ദേഹം വ്യക്തമാക്കി.

സഭകളുടെ ലോകസമിതിയുടെ എഴുപതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ സന്ദര്‍ശനം.

1948 ല്‍ രൂപംകൊണ്ട സഭകളുടെ ലോകസമിതി ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂതറന്‍ മെത്തൊഡിസ്റ്റ് തുടങ്ങിയ  348 ക്രൈസ്തവസഭകളുടെ കൂട്ടായ്മയാണ്. 110 നാടുകളിലായി 50 കോടിയോളം ക്രൈസ്തവര്‍ ഇതില്‍ അംഗങ്ങളാണ്. എന്നാല്‍ കത്തോലിക്കസഭ ഇതില്‍ അംഗമായിട്ടില്ലെങ്കിലും നിരീക്ഷകസ്ഥാനം ഉണ്ട്.

 








All the contents on this site are copyrighted ©.