സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

''വിശുദ്ധി, ക്രിസ്തുവുമായുള്ള ഐക്യം'': ഫാ. കാന്തലമേസ്സ

ഫ്രാന്‍സീസ് പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കുമായി ഫാ. റനിയേരോ കാന്തലമേസ്സ നോമ്പുകാലസന്ദേശം നല്‍കുന്നു, 2-03-2018 - AP

03/03/2018 09:40

വത്തിക്കാനിലെ റെതെംപ്തോറിസ് മാത്തെര്‍ കപ്പേളയില്‍, പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കു മായി 2018-ലെ വലിയനോമ്പുകാലപ്രഭാഷണപരമ്പരയിലെ രണ്ടാമത്തെ ധ്യാനവിചിന്തനം നല്‍കുകയായിരുന്നു ഫാ. റനിയേരോ കാന്തെലമേസ്സ.  മാര്‍ച്ച് രണ്ടാംതീയതി വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ ആരംഭിച്ച പ്രഭാഷണത്തില്‍, യഥാര്‍ഥ സ്നേഹത്തെ വിശുദ്ധിയോടും, സ്നേഹത്തിന്‍റെ വിവിധ മാനങ്ങളോടും ചേര്‍ത്തുവച്ചുകൊണ്ടാണ് അദ്ദേഹം ചിന്തകളെ നയിച്ചത്.

''വിശുദ്ധി എന്നത്, യുക്തിയെ പിന്‍തുടരുന്നതല്ല, അത്, ക്രിസ്തുവിനെ പിന്തുടരുന്നതാണ്.  ക്രിസ്തീയ വിശുദ്ധി, അടിസ്ഥാനപരമായി ക്രിസ്തുശാസ്ത്രപരമാണ്. അത് ക്രിസ്ത്വാനുകരണമാണ്.  അത് അതിന്‍റെ ഉന്നതാവസ്ഥയില്‍, ക്രിസ്തുവുമായുള്ള സമ്പൂര്‍ണൈക്യമാണ്''. റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ 12-ാമധ്യായത്തിലെ ''ഈലോകത്തിന് അനുരൂപരാകരുത്'' (വാ. 2) എന്ന ആഹ്വാനത്തെ കേന്ദ്രവിഷയമാക്കി ആരംഭിച്ച ഒന്നാം പ്രഭാഷണവുമായി ബന്ധിപ്പിച്ചുകൊണ്ട്, അദ്ദേഹം തുടര്‍ന്നു:  ''എല്ലാ ക്രിസ്തീയ പുണ്യങ്ങളും പരിശുദ്ധാത്മഫലങ്ങളാണ്, അത് ശുശ്രൂഷ, സ്നേഹം, വിനയം, അനുസരണം, വിശുദ്ധി എന്നിവയാണെന്ന്, ലേഖനം പറയുന്നു.  എന്നാല്‍ അഗാപ്പെ, എന്നു വിളിക്കപ്പെടുന്ന ക്രിസ്തീയ ഉപവി, ഈ പുണ്യങ്ങളിലൊന്നല്ല, അത് എല്ലാ പുണ്യങ്ങളുമുള്‍ക്കൊള്ളുന്ന ഒന്നാണ്.  നാം ഹൃദയപൂര്‍വം സ്നേഹിക്കുമ്പോള്‍, അത് പരിശുദ്ധാത്മാവിലൂടെ നമ്മിലേയ്ക്കു ചൊരി യപ്പെട്ട ദൈവസ്നേഹത്താലാണു നാമതു ചെയ്യുക . അതിനാല്‍, നാം ദൈവികസ്വഭാവത്തില്‍ പങ്കു ചേരുകയാണ് (2 പത്രോ 1:4). ഈ യഥാര്‍ഥസ്നേഹം നമ്മുടെ സമൂഹത്തിലും സമൂഹത്തിനു പുറത്തുള്ളവരോടുമായുമുള്ള സ്നേഹത്തിലും പ്രകടമാകുകയും ചെയ്യും''...

''ആകയാല്‍, ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ, നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍'' (റോമ 15:7) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട്, ക്രൈസ്തവസ്നേഹത്തിന്‍റെ പൂര്‍ണത ഇന്നത്തെ സമൂഹത്തില്‍ പ്രകടമാക്കാനുള്ള ആഹ്വാനമേകിയാണ് അദ്ദേഹം ധ്യാനപ്രഭാഷണം അവസാനിപ്പിച്ചത്.


(Sr. Theresa Sebastian)

03/03/2018 09:40