സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

യൂറോപ്പിലെ സഭയുടെ ദൈവവിളി സംഗമം തിരാനയില്‍

മദര്‍ തെരേസയുടെ സഹോദരിമാന്‍ വത്തിക്കാനില്‍ - RV

02/03/2018 11:55

അല്‍ബേനിയിയിലെ തിരാനയില്‍... 50 രാജ്യാന്തര പ്രതിനിധികള്‍...
28 ഫെബ്രുവരി – 3 മാര്‍ച്ച്.

യൂറോപ്പിലെ സഭാകൂട്ടായ്മയുടെ മാതൃകയാക്കാവുന്ന ദൈവവിളി കോണ്‍ഗ്രസ്സും പ്രതിനിധി സമ്മേളനവും
മദര്‍ തെരേസയുടെ നാട്ടില്‍ സംഗമിച്ചു.

സഭാദൗത്യത്തില്‍ പങ്കുചേരുവാനും വിശ്വാസികളുടെ ശുശ്രൂഷയ്ക്കുമായി ഇന്നും ധാരാളംപേരെ ദൈവം വിളിക്കുന്നുണ്ട് എന്ന പ്രത്യാശയിലാണ് യൂറോപ്പിലെ  ദേശീയ മെത്രാന്‍ സമിതികളുടെ  കൂട്ടായ്മ ഫെബ്രുവരി 28-മുതല്‍ മാര്‍ച്ച് 3-വരെ അല്‍ബേനിയയിലെ തിരാനയില്‍ സംഗമിച്ചിരിക്കുന്നത്. 50 രാജ്യാന്തര പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

യുവജനങ്ങളെ സംബന്ധിച്ച ആസന്നമാകുന്ന മെത്രാന്മാരുടെ 25-Ɔമത് സാധാരണ സിനഡു സമ്മേളനത്തിന് ഒരുക്കമാണ് അല്‍ബേനിയിയിലെ തിരാനയില്‍ സമ്മേളിച്ചിരിക്കുന്ന യൂറോപ്പിലെ സഭയുടെ ദൈവവിളി സംഗമമെന്ന് ലെഹ്സ്സെയുടെ മെത്രാനും, സംഗമത്തിന്‍റെ അതിഥേയനുമായ ബിഷപ്പ് ഒത്താവിയോ വിത്താലെ അറിയിച്ചു.  “യുവജനങ്ങള്‍ - അവരുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പം, ” എന്ന പ്രമേയവുമായിട്ടാണ് ഒക്ടോബറില്‍ സഭയിലെ മെത്രാന്മാര്‍  വത്തിക്കാനില്‍ സംഗമിക്കുന്നത്.

ദൈവവിളിയുടെ പരിപോഷണത്തിനും ശരിയായ തിരഞ്ഞെടുപ്പിനുമായി യുവജനങ്ങളെ സഹായിക്കുന്നതിന് യൂറോപ്പിലെ വിവിധ മെത്രാന്‍ സമിതികള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സംഗമം ബുധനാഴ്ച, ഫെബ്രുവരി 28-ന് ആരംഭിച്ചത്.  പൗരോഹിത്യത്തിലേയ്ക്കും സന്ന്യാസത്തിലേയ്ക്കും വിവാഹാന്തസ്സിലേയ്ക്കുമുള്ള ദൈവവിളികള്‍ അവയുടെ വിവേചനം എന്നീ മൂന്നു മേഖലകളെക്കുറിച്ച് വ്യത്യസ്ത ചര്‍ച്ചകളും പഠനവും നടക്കുമെന്നും പ്രസ്താവന വെളിപ്പെടുത്തി.


(William Nellikkal)

02/03/2018 11:55