സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

‘പ്ലാക്കുയിത് ദേവോ’ രക്ഷയുടെ പദ്ധതിക്കൊരു പുനര്‍വ്യാഖ്യാനം

ആര്‍ച്ചുബിഷപ്പ് ലൂയി ലദാരിയ ഫെററും സഹപ്രവര്‍ത്തകരും - EPA

01/03/2018 17:19

ദൈവശാസ്ത്ര പ്രബോധന രേഖയുടെ പ്രകാശനകര്‍മ്മം റോമില്‍ നടന്നു.

മാര്‍ച്ച് ഒന്നാം തിയതി വ്യാഴാഴ്ച വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, ആര്‍ച്ചുബിഷപ്പ് ലൂയി ലദാരിയ ഫെററിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് “പ്ലാക്കുയിത് ദേവോ” പ്രകാശനം ചെയ്യപ്പെട്ടത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ കാലികമായ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി ക്രിസ്തുവിലുള്ള രക്ഷയുടെ പദ്ധതിയുടെ പുനര്‍വ്യാഖ്യാനമാണ് വിശ്വാസ സംഘത്തിന്‍റെ Placuit Deo  പ്ലാക്കുയിത് ദേവോ! ലത്തീന്‍ ഭാഷയില്‍ Placuit Deo എന്നു തുടങ്ങുന്ന പ്രബോധനത്തിന് മലയാളത്തില്‍ “ദൈവം ആഗ്രഹിക്കുന്നത്...”. എന്നാണര്‍ത്ഥം. 

ദൈവം തന്നെത്തന്നെ ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെടുത്തി തന്നു. അങ്ങനെ മനുഷ്യരക്ഷയ്ക്കുള്ള ഏകമദ്ധ്യസ്ഥനും വെളിപാടിന്‍റെ പൂര്‍ണ്ണിമയും ക്രിസ്തുവാണെന്നു നമുക്ക് വെളിപ്പെട്ടു കിട്ടി. സമകാലീന ലോകത്ത് സാംസ്ക്കാരിക ഭാവ വ്യത്യാസങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ പാപ്പ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ കൂട്ടിയിണക്കി പരിഷ്ക്കരിച്ചതാണ് രക്ഷയുടെ ഈ ദൈവശാസ്ത്ര സിദ്ധാന്തം.   മനുഷ്യാവതാരംചെയ്ത്, പീഡകള്‍ അനുഭവിച്ചു, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിലുള്ള ഐക്യത്തിലാണ് ആദ്യമായി രക്ഷ യാഥാര്‍ത്ഥ്യമാകുന്നത്. ക്രിസ്തുവിന്‍റെ പെസഹാരഹസ്യം നമ്മെ പിതാവുമായി പ്രത്യേകം ഐക്യപ്പെടുത്തുന്നു. അതായത് പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്ന പിതാവും പുത്രനുമായുള്ള ബന്ധം നമ്മെ ക്രിസ്തുവിന്‍റെ ആദ്യജാതരായി ഉയര്‍ത്തുന്നു (റോമ. 8, 21).  എന്നാല്‍ പിതൃ-പുതൃ, പരിശുദ്ധാത്മ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നതും യാഥാര്‍ത്ഥ്യമാകുന്നതും അദൃശ്യമായ വിധത്തിലല്ല, മറിച്ച് കാണപ്പെടുന്ന സഹോദര ബന്ധത്തിന്‍റെ കൂട്ടായ്മയിലാണ്. അതിനാല്‍ പിതാവിനോടെന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് നാം ആയിരിക്കുന്ന ജീവിത പരിസരങ്ങളിലെ സഹോദരങ്ങളുമായുള്ള ഐക്യവും ബന്ധവും. 

രക്ഷയ്ക്കുള്ള മനുഷ്യന്‍റെ അഭിവാഞ്ഛ.... ശ്രേഷ്ഠമായ ലക്ഷ്യമായിരിക്കെ, അത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിസന്ധികളും പ്രയാശങ്ങളും നേരിടേണ്ടിവരും. സ്വയം ആര്‍ജ്ജിച്ചെടുക്കാനാവുന്നതല്ല രക്ഷ, മറിച്ച് ദൈവം സഹായിക്കുകയാണെങ്കില്‍ മാത്രം നേടാവുന്നതാണത്! കാരണം അത് അറിവിലോ, സമ്പത്തിലോ മറ്റു നേട്ടങ്ങളിലോ ആശ്രയിച്ചല്ല, ദൈവം ആഗ്രഹിക്കുകയും അനുവദിക്കുകയും ചെയ്യുന്നതുംകൊണ്ടാണ് (Placuit Deo).  രക്ഷ അതിനാല്‍ മനുഷ്യാസ്തിത്വത്തിന്‍റെ ആവശ്യങ്ങളുടെ തോതനുസരിച്ചല്ല, വ്യക്തിയുടെ ഇഷ്ടാനുഷ്ഠങ്ങളെ അവലംബിച്ചുമല്ല. ദൈവം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതു പ്രകാരമാണ്....! പ്രബോധനത്തിന്‍റെ ആദ്യചിന്ത വ്യക്തമാക്കുന്നു.


(William Nellikkal)

01/03/2018 17:19