സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ലിസ്ബണ്‍ ഫെസ്റ്റില്‍, വത്തിക്കാന്‍റെ ഫിലിം പ്രദര്‍ശനം

‘‘ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം’’ ("The smallest army in the world") എന്ന ‍ഡൊക്യുമെന്‍ററി ഫിലിം പ്രദര്‍ശിപ്പിച്ചുകൊണ്ട്, ലിസ്ബണില്‍ വച്ചുനടക്കുന്ന ഫെസ്റ്റില്‍ ("FESTin") വത്തിക്കാനും സാന്നിധ്യമറിയിക്കുന്നു.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 6 വരെ നടക്കുന്ന ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ഡൊക്യുമെന്‍ററി, വത്തി ക്കാന്‍ രാഷ്ട്രത്തിന്‍റെ സൈന്യവിഭാഗമായ സ്വിസ് ഗാര്‍ഡിനെ സംബന്ധിച്ചുള്ളതാണ്. മാര്‍ച്ച് രണ്ടാം തീയതി, പ്രദര്‍ശനത്തോടൊപ്പം, വത്തിക്കാന്‍ മാധ്യമരംഗ പരിഷ്ക്കരണങ്ങളെക്കുറിച്ചും, ഓഡിയോ, വിഷ്വല്‍ സെക്ടറിനെക്കുറിച്ചും വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്‍റെ പ്രീഫെക്ട് മോണ്‍. ദാരിയോ വിഗണോ പ്രഭാഷണം നടത്തുകയും ചെയ്യും. 

ജാന്‍ഫ്രാങ്കോ പന്നോണെ തയ്യാറാക്കിയതാണ് ഈ ഡൊക്യുമെന്‍ററി. ‘‘ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം'' എന്ന ഫിലിം, വത്തിക്കാന്‍ ജീവിതത്തിന്‍റെ വളരെ പ്രത്യേകമായ തലത്തെക്കുറിച്ചുള്ള അവതരിപ്പിക്കുന്നതാണ്.  ഈ സംഭാവനയേകാന്‍ കഴിഞ്ഞതില്‍ ഞാനേറെ സന്തുഷ്ടനാണ്.  പാപ്പായുടെ ആഗ്രഹമനുസരിച്ച്, സഭ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതിന് അവസരമൊരുക്കുന്ന മാധ്യമരംഗത്തിന്‍റെ നവമായ ചുവടുവയ്പാണിത്...’’,  "FESTin" മേളയുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ തന്‍റെ സന്തോഷമറിയിച്ചുകൊണ്ട്, മോണ്‍സിഞ്ഞോര്‍ വിഗണോ പ്രസ്താവിച്ചു:


(Sr. Theresa Sebastian)

28/02/2018 09:20