സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''ദൈവപിതാവിന്‍റെ ഔദാര്യവും കരുണയും സ്വന്തമാക്കുക'': പാപ്പാ

ഫ്രാന്‍സീസ് പാപ്പാ സാന്താ മാര്‍ത്താ കപ്പേളയില്‍ വചനസന്ദേശം നല്‍കുന്നു, 26-02-2018.

26/02/2018 14:39

ഫെബ്രുവരി 26-ാംതീയതി തിങ്കളാഴ്ചയില്‍ സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം.  ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗം (6,36-38) വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ''മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവത്തോടു നാം 'ഇല്ല' എന്നു പറയണം.   മറ്റുള്ളവരോടു നാം കരുണയുള്ളവരായിരിക്കണം. 'നിങ്ങളുടെ പിതാവ് കരുണയുള്ളവരായിരിക്കുന്നതുപോലെ, കരുണയുള്ളവരായിരിക്കുവിന്‍'.  അതോടൊപ്പം ഔദാര്യവും ഉള്ളവരായിരിക്കുവിന്‍.  നിങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്കു നല്‍കപ്പെടും, അമര്‍ത്തിക്കുലുക്കി, നിറച്ചളന്ന് നിങ്ങള്‍ക്കു നല്‍കപ്പെടും. 

 നാം മറ്റുള്ളവരെ വിധിക്കുമ്പോഴും ദൈവത്തിന്‍റെ വിധിയില്‍ ഈ നീതിയുണ്ടായിരിക്കും.  ഞാന്‍ വിധിക്കുന്നതുപോലെ, എന്നെയും ദൈവം വിധിക്കും.  അതുകൊണ്ട്, മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ അതു കരുണയോടെ ആയിരിക്കട്ടെ...'' ദൈവത്തിന്‍റെ നീതിയിലും ഈ കരുണയുണ്ട് എന്നു പറഞ്ഞുകൊണ്ട്, പാപ്പാ തുടര്‍ന്നു: ''പാപത്തെക്കുറിച്ചു നമുക്കുള്ള ലജ്ജയുമായി ദൈവത്തിന്‍റെ നീതി കണ്ടുമുട്ടുമ്പോള്‍, അവിടെ ക്ഷമയുണ്ട്.  അതുകൊണ്ട്, നമ്മുടെ പാപങ്ങളെക്കുറിച്ച് നമുക്കു ലജ്ജിക്കാം.  ആ കൃപ നമുക്കാവശ്യമാണ്.  അതു ദൈവത്തോടു നമുക്കു യാചിക്കാമെന്നുള്ള വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.  


(Sr. Theresa Sebastian)

26/02/2018 14:39