2018-02-24 12:52:00

പെറുവില്‍ ബസ്സപകടം, പാപ്പായുടെ അനുശോചനം


തെക്കെഅമേരിക്കന്‍ നാടായ പെറുവിലുണ്ടായ ബസ്സപകടത്തിനിരകളായവര്‍ക്കു വേണ്ടി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

മുപ്പതിലേറേപ്പേര്‍ മരണമടയുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ദുരന്തംമൂലം വേദനയനുഭവിക്കുന്നവരോടുള്ള പാപ്പായുടെ സാമീപ്യവും സ്നേഹവും, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഈ അപകടമുണ്ടായ പ്രദേശമുള്‍ക്കൊള്ളുന്ന അരെക്വിപ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഹവിയെര്‍ ദെല്‍ റിയൊ ആല്‍ബയ്ക്ക് ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ അയച്ച അനുശോചന സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തു.

ഇരുപത്തിയൊന്നാം തിയതി ബുധനാഴ്ചയുണ്ടായ ഈ അപകടത്തില്‍ മരണമടഞ്ഞവരെയും മുറിവേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും ഫ്രാന്‍സീസ് പാപ്പാ കര്‍ത്താവിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ഈ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ചാല പട്ടണത്തില്‍ നിന്ന് അരെക്വിപയിലേക്കു പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

തെക്കെ അമേരിക്കയിലും വടക്കെ അമേരിക്കയിലുമായി 30000 (മുപ്പതിനായിരം) കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാന്‍ അമേരിക്കന്‍ പാതയില്‍ എഴുന്നൂറ്റി​എണ്‍പതാമത്തെ കിലോമീറ്ററില്‍ ഒരു പാലത്തിനടുത്തുവച്ച് ബസ്സ് 80 മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു.








All the contents on this site are copyrighted ©.