2018-02-24 12:42:00

ആസിയ നൗറിന്‍ ബീബിയുടെ കുടുംബം പാപ്പായ്ക്കു ചാരെ


പാക്കിസ്ഥാനില്‍ മുഹമ്മദ് നബിയെ നിന്ദിച്ചു എന്ന കുറ്റാരോപിതയായി വധശിക്ഷ വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന ആസിയ നൗറിന്‍ ബീബിയെന്ന കത്തോലിക്ക വനിതയുടെ കുടുംബത്തെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

ശനിയാഴ്ചയാണ് (24/02/18) ഫ്രാന്‍സീസ് പാപ്പാ ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിക് മസിക്കും പുത്രി എയ്ഷാം ആഷിക്കിനും സ്വകാര്യദര്‍ശനം അനുവദിച്ചത്.

നൈജീരിയയില്‍ പ്രബലമായ സുന്നി ഇസ്ലാം ഭീകരസംഘടനയായ ബോക്കൊ ഹാരമിന്‍റെ  ആക്രമണത്തിനിരയായ ശ്രീമതി റെബേക്ക ബിത്രൂസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം,അഥവാ, “എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്” എന്ന പ്രസ്ഥാനത്തിന്‍റെ ഇറ്റലിയിലെ ഘടകത്തിന്‍റെ തലവന്‍ അലെസ്സാന്ത്രൊ മോന്തെദൂറൊ ആണ് ഇവരെ പാപ്പായുടെ പക്കലേക്ക് ആനയിച്ചത്.








All the contents on this site are copyrighted ©.