സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

തദേവൂസച്ചന്‍റെ തനിമയുള്ളൊരു അനുതാപഗീതം

ഫാദര്‍ തദേവൂസ് അരവിന്ദത്ത് - RV

24/02/2018 15:44

രചന ഫാദര്‍ തദേവൂസ് അരവിന്ദത്,  സംഗീതം വയലിന്‍ ജേക്കബ്, ആലാപനം എം. ജി. ശ്രീകുമാര്‍.

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1997) രോഷിത് സെബാസ്റ്റ്യന്‍റെ ക്ലാസ്സിക് ഓഡിയോസ് പുറത്തിറക്കിയതാണ് ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ ഈ സംഗീതസൃഷ്ടി. ഹൃദയസ്പര്‍ശിയായ അനുതാപത്തിന്‍റെ വരികളും നവമായ സംഗീതാവിഷ്ക്കാര ശൈലിയുംകൊണ്ട് വേറിട്ടുനില്ക്കുന്നതും മനസ്സിലേയ്ക്ക് ഊര്‍ന്നിറങ്ങുന്നതുമായ ധ്യാനഗീതമാണിത്.

തദേവൂസച്ചനെയും അച്ചന്‍റെ സഹകാരികളെയും സ്നേഹപൂര്‍വ്വം ഈ ഗാനത്തിലൂടെ ഓര്‍ക്കുന്നു, പ്രത്യേകിച്ച് വിനോദ് ജേക്കബിനെ....! തപസ്സുകാലത്തിന് ഇണങ്ങുന്ന ഈ ഗാനം അഞ്ജനം എന്ന ‘സിഡി’യിലുള്ളതാണ്.

മിശിഹായേ, വരണേ നിന്‍ ജീവനേകണമേ
മൃതമാമെന്നാത്മം പുതുജന്മമാര്‍ന്നിടുവാന്‍.
വിളിക്കുവാന്‍ വൈകി ഞാന്‍, ക്ഷമിക്കണേ ദൈവമേ,
പൂര്‍ണ്ണമായ് എന്നെ ഞാന്‍ സമര്‍പ്പണം ചെയ്തിടാന്‍.

1. മിശിഹായേ, വരണേ നിന്‍ ജീവനേകണമേ
മൃതമാമെന്നാത്മം പുതുജന്മമാര്‍ന്നിടുവാന്‍.
സുഖവഴികള്‍ സദാ തിരഞ്ഞു പാപം മിത്രമായ്
അറിവുകളാല്‍ മനം നിറഞ്ഞു സ്നേഹം എങ്ങുപോയ്
എന്നാത്മാവേ നീ, എന്തേ കണ്ണീര്‍ തൂകുന്നു.
നിന്നെ മോചിക്കാന്‍ ഈശോ തന്നെ നല്കീടും
ഇനി വേറെ ഏതു വഴി തേടാന്‍
മതി യേശുവേകും ആശ്വാസം!
                                      - മിശിഹായേ, വരണേ...

2. അനുദിനമെന്‍ ധനം കുമിഞ്ഞു ആത്മം ശൂന്യമായ്
തിരുവചനം തരും പ്രകാശം ചൊരിയൂ രക്ഷകാ,
സന്തോഷിക്കാനായ് മേലി‍ല്‍ സമ്പാദിക്കല്ലേ
അന്ത്യം വന്നീടില്‍ ഒന്നും കൂടെപ്പോരില്ല
അനുതാപമാണ് പരിഹാരം
അകതാരിലേശു കനിവേകും
                                      - മിശിഹായേ, വരണേ...


(William Nellikkal)

24/02/2018 15:44