സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

നിസ്വാര്‍ത്ഥ പരസേവനം യേശുവിന് സമ്മാനം -പാപ്പായുടെ ട്വീറ്റ്

നിസ്വാര്‍ത്ഥമായ പരസഹായം യേശുവിന് സംപ്രീതമായ സമ്മാനമെന്ന് പാപ്പാ. ശനിയാഴ്ച (24/02/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

“യേശുവിന് പ്രീതികരമായ സമ്മാനം നല്കുകയെന്നാല്‍ ബുദ്ധിമുട്ടുനുഭവിക്കുന്ന ഒരാള്‍ക്കുവേണ്ടി സമയം ചിലവഴിക്കുകയോ, ഒരുവനെ നിസ്വാര്‍ത്ഥമായി സഹായിക്കുകയൊ  ചെയ്യലാണ്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

24/02/2018 12:57