സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഫെബ്രുവരി 23 : ഉപവാസ പ്രാര്‍ത്ഥനാദിനം

സമാധാനത്തിനുള്ള മറ്റൊരു ആഹ്വാനം - ഉപവാസപ്രാര്‍ത്ഥനാദിനം

22/02/2018 08:50

ലോക സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച പ്രാര്‍ത്ഥനാദിനം :

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സമാധാനത്തിനായുള്ള ഉപവാസ പ്രാര്‍ത്ഥനാദിനം ഫെബ്രുവരി 23-Ɔο തിയതി വെള്ളിയാഴ്ച ലോകമെമ്പാടും ആചരിക്കപ്പെടും. 

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്, തെക്കന്‍ സുഡാന്‍ എന്നീ രാജ്യങ്ങളിലെ അഭ്യന്തരാവസ്ഥയുടെയും കുട്ടക്കൊലയുടെയും രാഷ്ട്രീയ കലാപത്തിന്‍റെ രൂക്ഷമായ അവസ്ഥമാനിച്ചാണ് ഉപവാസ-പ്രാര്‍ത്ഥനാദിനം ആചരിക്കാനുള്ള ആഹ്വാനം പാപ്പാ ഫ്രാന്‍സിസ് നല്കിയത്. എന്നാല്‍ ലോകത്തെ മറ്റു 36 രാജ്യങ്ങളില്‍ക്കുടി വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങളും മനുഷ്യവേട്ടയും നടമാടുന്നുണ്ടെന്ന്, ഇറ്റലിയിലെ അസ്സീസി നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആഗോള സമാധാനക്കൂട്ടായ്മ ഫെബ്രുവരി 20-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

ആഫ്രിക്കയിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുമുള്ള അഭ്യന്തര കലാപങ്ങളില്‍ കുടുങ്ങി ക്ലേശിക്കുന്ന ജനങ്ങളിലേയ്ക്ക് വെളിച്ചും വിതറുകയും അവരുടെ നന്മയ്ക്കും സ്വതന്ത്ര്യത്തിനുമായി പരിശ്രമിക്കുകയും ചെയ്യേണ്ട ദിവസംകൂടിയാണ് ഫെബ്രുവരി 23 എന്ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായി അസ്സീസിയിലെ സമാധാനക്കൂട്ടായ്മയുടെ പ്രസ്താവന വ്യക്തമാക്കി.  കോംഗോയിലും തെക്കന്‍ സുഡാനിലും  ഇന്നും പൊട്ടിപ്പുറപ്പെടുന്ന അതിക്രമങ്ങള്‍ അസ്വീകാര്യവും ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതുമാണ്.
ഇവ കണ്ടില്ലെന്നു നടിക്കുകയോ, അവഗണിക്കുകയോ, അതിനോട് നിസംഗത പുലര്‍ത്തുകയോ ചെയ്യുന്നത് മാനവികതയ്ക്ക് എതിരായ പാപമാണ്. കലഹവും കലാപങ്ങളും ഇന്ന് ലോകത്ത് രാഷ്ട്രങ്ങള്‍ തമ്മിലും ജനതകള്‍ തമ്മില്‍ നടമാടുന്നു. സമൂഹത്തില്‍ത്തന്നെ ജനങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള കലാപങ്ങള്‍ നടമാടുന്നുണ്ട്. അയല്‍പക്കങ്ങള്‍ തമ്മിലും, സഹോദരങ്ങള്‍ തമ്മിലും സംഘട്ടനങ്ങളും അതിക്രമങ്ങളും തലപൊക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നത് അതിക്രമങ്ങളെ നിഷേധിക്കുകയും, സമൂഹങ്ങളും കുടുംബങ്ങളും തമ്മില്‍ മതിലുകെട്ടി അകലുകയല്ല, സൗഹൃദത്തിന്‍റെ പാലം പണിയുകയാണ് വേണ്ടതെന്നാണ്.  അസ്സീസിയിലെ സമാധാനക്കൂട്ടായ്മയുടെ പ്രസ്താവന വ്യക്തമാക്കി.

Franciscan Community of St. Francis of Assisi 20 February 2018.

 


(William Nellikkal)

22/02/2018 08:50