2018-02-22 09:41:00

ഉപവിയുടെ പിതാവിന്‍റെ പേരില്‍ രാജ്യാന്തര ചലച്ചിത്രോത്സവം


വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ സിദ്ധിയുടെ 400-വാര്‍ഷീകാചരണത്തിന് സമാപനമായി ഇറ്റലിയില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കപ്പെടുന്നു.  ഇറ്റലിയിലെ അല്‍ബാനോ പ്രവിശ്യയിലെ കാസില്‍ ഗണ്ടോള്‍ഫോ എന്ന പ്രകൃതി രമണീയമായ പുരാതന പട്ടണത്തിലാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. 2018 ഒക്ടോബര്‍ 18-ന് ആരംഭിക്കുന്ന രാജ്യാന്തര സിനിമോത്സവം 21-Ɔο തിയതിവരെ നീണ്ടുനില്ക്കും.

1581-മുതല്‍ 1660 കാലഘട്ടംവരെ ഫ്രാന്‍സില്‍ തുടങ്ങി യൂറോപ്പിലും, പിന്നെ ലോകമെമ്പാടും തന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ വഴി ക്രിസ്തുസ്നേഹത്തിന്‍റെ മായാത്ത മുദ്രപതിപ്പിച്ച വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ സിദ്ധിയുടെ (charism) 400 വാര്‍ഷികാചരണങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് രാജ്യാന്തര ചലച്ചിത്രോത്സവം അരങ്ങേറുന്നത്. ഇന്ന് വിശുദ്ധന്‍റെ പേരിലുള്ള സൊസൈറ്റിയും ആത്മീയതയുടെ വലിയ കുടുംബവും ഉപവി പ്രവര്‍ത്തനത്തിന്‍റെ മേഖലയില്‍ ആഗോളതലത്തില്‍ ചിറകുവിരിച്ചു നില്ക്കുന്നു.

പ്രശസ്ത അമേരിക്കന്‍ നടന്‍, ക്ലേരന്‍സ് ഗില്‍വാര്‍ഡാണ് സവിശേഷമായ  ഈ ചലച്ചിത്രോസവത്തിന്‍റെ സൂത്രധാരകനും സംഘാടകനും. 400-Ɔο വാര്‍ഷികത്തില്‍ വീണ്ടും “വിചെന്‍സോയെ തേടി”  എന്ന ശീര്‍ഷകത്തിലാണ് “പാവങ്ങളുടെ പിതാവെ”ന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ പേരിലുള്ള ചലച്ചത്രോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ചലച്ചിത്രോത്സവത്തിലേയ്ക്കുള്ള സിനിമകളുടെ പ്രവേശനത്തിനുള്ള അവസാന തിയതി 2018 മെയ് 28 ആണ്. കൂടുതല്‍ വിവരങ്ങല്‍ ഫെസ്റ്റിവലിന്‍റെ വെബ് സൈറ്റില്‍ ലഭ്യമാണ്: https://filmfreeway.com/FV400.  

ചലച്ചിത്രോത്സവത്തോടൊപ്പം, ചര്‍ച്ചകള്‍, സെമിനാറുകള്‍, സംഗീതപരിപാടികള്‍, ദൃശ്യാവതരണങ്ങള്‍, പ്രബന്ധാവതരണം എന്നിയും വിശദ്ധ വിന്‍സെന്‍റിന്‍റെ ഓര്‍മ്മയില്‍ അല്‍ബാനോ കുന്നിന്‍ചെറുവിലെ പ്രകൃതിഭംഗിയില്‍ സംഘടിപ്പിക്കപ്പെടും. രാജ്യാന്തര മേന്മയുള്ള വിധി നിര്‍ണ്ണായ സമിതി (Jury), വിശ്വത്തര സിനിമാ സംവിധായകരുടെയും നടീനടന്മാരുടെയും സാന്നിദ്ധ്യം എന്നിവ ആത്മീയതയുടെ ഈ സിനിമോത്സവത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ ഫെബ്രുവരി 21-Ɔο തിയതി ബുധനാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.