സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

ഉപവാസ പ്രാര്‍ത്ഥനാദിനം : വേദനിക്കുന്നവരെ അറിയാന്‍

ലോക സമാധാനത്തിനായി... അസീസിയിലെ മതാന്തരസംവാദ സംഗമത്തില്‍ 2016 സെപ്തംബര്‍ - RV

22/02/2018 20:10

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സമാധാനത്തിനുള്ള  ഉപവാസ പ്രാര്‍ത്ഥനാദിനം ലോകത്ത് വേദനിക്കുന്ന സഹോദരങ്ങളുമായി നമ്മെ ഐക്യപ്പെടുത്തും. വത്തിക്കാന്‍റെ ദിനപത്രം “ലൊസര്‍വത്തോരെ റൊമാനോ”യില്‍ ഫെബ്രുവരി
21-ന്‍റെ ലക്കത്തില്‍ റോചിയോ ഗാര്‍ഷിയ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 23-Ɔο തിയതി വെള്ളിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്ത സമാധാനത്തിനായുള്ള ആഗോള ഉപവാസപ്രാര്‍ത്ഥനാദിനം ലോകത്ത് ആചരിക്കപ്പെടുന്നത്.

ഉപവാസം അനുഷ്ഠിച്ചും പ്രാര്‍ത്ഥിച്ചും ഈ ദിനത്തില്‍ കോംഗോ റിപ്പബ്ലിക്കിലെയും തെക്കന്‍ സുഡാനിലെയും, അതുപോലെ ലോകത്ത് അഭ്യന്തരകാലപങ്ങളില്‍ വേദനിക്കുന്ന മറ്റു രാജ്യങ്ങളിലെ സഹോദരങ്ങളോടും നാം സാരൂപ്യപ്പെടുകയാണ്. അങ്ങനെ അവരെ അനുസ്മരിക്കുക മാത്രമല്ല, ആത്മീയമായി നാം അവരുടെ ചാരത്ത് എത്തിച്ചേരുകയാണ്.  രാഷ്ട്രീയ അഭ്യന്തര കലാപത്തിന്‍റെ കെടുതിയില്‍ ലോകത്ത് യാതന അനുഭവിക്കുന്നവരുടെ എണ്ണം കോടികളാണ്. എണ്ണം കേട്ട് നാം ഭീദിതപ്പെടുകയോ അന്ധമാക്കപ്പെടുകയോ ചെയ്യുന്നതിനെക്കാള്‍ അവരെ ഓര്‍ക്കുകയും, പ്രാര്‍ത്ഥനയിലും സഹനത്തിനും അവരുമായി ഐക്യപ്പെടുകയുമാണ് ഈ പ്രാര്‍ത്ഥനാദിനംകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ലക്ഷ്യമിടുന്നതെന്ന് അറിയപ്പെട്ട ഇറ്റാലിയന്‍ ലേഖിക, ഗാര്‍ഷിയ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയതയും ഭൗതികതയും തിങ്ങിനിറഞ്ഞ ലോകത്തിനു പുറത്തു മാറിനിലക്കുകയും ചിന്തിക്കുകയും ധ്യാനിക്കുകയുംചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിനെപ്പോലുള്ള ഒരു വ്യക്തിക്കു മാത്രമേ ജനകോടികളുടെ യാതനകളുടെ സ്പന്ദനം ലഭിക്കുകയുള്ളൂ. അതിനാല്‍ അവരോടു ആത്മീയമായി ഐക്യപ്പെടാനും സഹാനുഭാവം പ്രകടമാക്കാനും അദ്ദേഹത്തിനു സാധിക്കുന്നതാണ് ഈ പ്രാര്‍ത്ഥനാദിനത്തിന്‍റെ പൊരുളെന്നും ഗാര്‍ഷിയ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ദുര്‍ഭരണം, അഴിമതി, സ്വേച്ഛാധിപത്യം എന്നിവയാണ് ജനതകളുടെ ജീവിതക്ലേശങ്ങള്‍ക്കും അസമാധാനത്തിനും അടിസ്ഥാന കാരണമെന്ന്, കോംഗോയുടെയും തെക്കന്‍ സുഡാന്‍റെയും രാഷ്ട്രീയ ചുറ്റുപാടുകള്‍ വിവരിച്ചുകൊണ്ട് ലോഖനം വ്യക്തമാക്കുന്നുണ്ട്.


(William Nellikkal)

22/02/2018 20:10