സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ധൂര്‍ത്തപുത്രന്‍റെ സുവിശേഷഭാഗം കഥയല്ല കണ്ണാടിയാണ്!

അരീച്ചയിലെ ആരാധനയുടെ മുഹൂര്‍ത്തം...

22/02/2018 18:31

എട്ടാമത്തെ ധ്യാനപ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

22, ഫെബ്രുവരി 2018.
പാപ്പാ ഫ്രാന്‍സിസിന്‍റെയും സഹപ്രവര്‍ത്തകരുടെയും അരീച്ച ധ്യാനകേന്ദ്രത്തിലെ പ്രഭാഷകന്‍, ഫാദര്‍ ഹൊസ്സെ മെന്തോന്‍സായുടെ ധ്യാനചിന്തയാണിത്. ധ്യാനത്തിന്‍റെ അഞ്ചാദിവസം ഫെബ്രുവരി 22-Ɔο തിയതി വ്യാഴാഴ്ച  രാവിലെ നടത്തിയ എട്ടാമത്തെ പ്രഭാഷണത്തിലാണ് ധൂര്‍ത്തപുത്രനെ ആത്മീയതയുടെ മുഖക്കണ്ണാടിയായി ഫാദര്‍ മെന്തോന്‍സ വ്യാഖ്യാനിച്ചത്.

കഥയല്ല കണ്ണാടി
സുവിശേഷക്കഥ ഒരു കഥയല്ല കണ്ണാടിയാണ്. നമ്മുടെ ആന്തരികതയുടെ പ്രതിഫലനം അതില്‍ കാണാം. നമ്മോടുതന്നെയും മറ്റുള്ളവരോടുമുള്ള ബന്ധപ്പെടലിന്‍റെ പ്രത്യാഘാതങ്ങളും, നാം ആരായിരിക്കണം, ആരായിരിക്കരുത്, പിന്നെ നാം എപ്രകാരം ദൈവത്തെ സമീപിക്കണം, ദൈവത്തില്‍നിന്നും നാം എങ്ങനെ അകന്നുപോകുന്നു എന്നെല്ലാം ഈ കഥയുടെ കണ്ണാടിയിലൂടെ പഠിക്കാം. മനുഷ്യബന്ധങ്ങളുടെ ഒരു ത്രികോണമാനം – വ്യക്തി, ദൈവം, ലോകം എന്നിവ ക്രിസ്തു ഈ കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.

മനുഷ്യബന്ധങ്ങളുടെ നിര്‍ണ്ണായ തലങ്ങള്‍
കഥയിലെ ചെറിയ പക്ഷിയെപ്പോലുള്ള യുവാവായ പുത്രനില്‍ നാം കുടിങ്ങിപ്പോകേണ്ടതില്ല. അയാള്‍ തീര്‍ച്ചയായും മുഖ്യകഥാപാത്രമാണെങ്കിലും ഇതില്‍ ക്രിസ്തു മെനഞ്ഞെടുക്കുന്ന പരസ്പരബന്ധത്തിന്‍റെ സന്ദേശമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെ നമുക്ക് നമ്മുടെതന്നെ വ്യക്തിത്വത്തിന്‍റെ ബാഹ്യവും ആന്തരികവുമായ ഭാവങ്ങള്‍ നിഴലിക്കുന്നതു കാണാനാകും. അങ്ങനെ ക്രിസ്തു നല്കുന്ന മനുഷ്യബന്ധങ്ങളുടെ നിര്‍ണ്ണായകമായ തലങ്ങളുടെ ഉള്‍ക്കാഴ്ച മനസ്സിലാക്കി, അതില്‍ നമ്മുടെയും വ്യക്തിചരിത്രം കണ്ടെത്താനാണ് പരിശ്രമിക്കേണ്ടത്. 

അതിനാല്‍ ധൂര്‍ത്തപുത്രന്‍റെ കഥയെന്ന് എല്ലാവരും വിളിക്കുന്ന ഈ മുഖക്കണ്ണാടിയില്‍ നമ്മെ ഓരോരുത്തരെയും ഉള്‍ച്ചേര്‍ത്തിരിക്കുന്ന അല്ലെങ്കില്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യകുടുംബത്തിന്‍റെ വ്യക്തമായ ചിത്രമാണ് നാം കാണേണ്ടത്. സംഘര്‍ഷപൂര്‍ണ്ണമായ സഹോദരബന്ധവും, പിതൃ-പുതൃ ബന്ധത്തിന്‍റെ ലോലവും കരുണാര്‍ദ്രമാകുന്ന ഊഷ്മളതയും  മെനഞ്ഞെടുത്തിരിക്കുന്നത് സുവിശേഷക്കഥയുടെ ആത്മീയ കണ്ണാടിയില്‍ കാണാം. അങ്ങനെ നമ്മെ ആന്തരികമായി പിടിച്ചുകുലുക്കുന്ന ക്രിസ്തുവിന്‍റെ ഉപമയാണ് ധൂര്‍ത്തപുത്രന്‍!

പാളിപ്പോകുന്ന  ചുവടുവെയ്പ്പുകള്‍
ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ, മിഥ്യയായ വ്യാമോഹങ്ങള്‍, പാളിപ്പോയ മനുഷ്യന്‍റെ ചുവടുകള്‍, സര്‍വ്വാധീശത്തിന്‍റെ വ്യാമോഹം, മോഹവും യാഥാര്‍ത്ഥ്യവും തമ്മില്‍ തുലനംചെയ്ത് അനുരഞ്ജനപ്പെടാനുള്ള കഴിവുകേട്... എന്നിവയെല്ലാം ഈ കണ്ണാടിയിലൂടെ നമുക്കും കാണാവുന്നതാണ്.  ആര്‍ക്കും പ്രവചനീയമായതുപോലെ... പൊള്ളയായ വ്യാമോഹങ്ങളും അതു കാരണമാക്കിയ ഒറ്റപ്പെടലും കുടുംബത്തിലെ ഏറ്റവും ഇളയപുത്രനെ ഒരു വ്രണിതാവസ്ഥയിലെത്തിക്കുന്നു. പിന്നെ അത് മാനസാന്തരത്തിനും നവജീവനുമുള്ള തുക്കമായി പരിണമിക്കുകയും ചെയ്യുന്നു.....! (to be continued).


(William Nellikkal)

22/02/2018 18:31