2018-02-22 08:41:00

കുരിശിലെ ദാഹം : മനുഷ്യാവതാരത്തിന്‍റെ വെളിപ്പെടുത്തല്‍


20, ഫെബ്രുവരി ചൊവ്വ.

കുരിശില്‍ ക്രിസ്തു അനുഭവിച്ച ദാഹം അവിടുത്തെ മനുഷ്യാവതാരത്തിന്‍റെ വെളിപ്പെടുത്തലായിരുന്നുവെന്ന് അരീച്ചയിലെ ധ്യാനഗുരു പോര്‍ച്ചുഗീസുകാരനായ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാദര്‍ ഹൊസ്സെ തൊളെന്തീനോ മെന്തോന്‍സാ ഉദ്ബോധിപ്പിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെയും സഹപ്രവര്‍ത്തകരുടെയും തപസ്സുകാല വാര്‍ഷിക ധ്യാനത്തിന്‍റെ മൂന്നാം ദിവസം, ഫെബ്രുവരി 20-Ɔο തിയതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു നല്കിയ ധ്യാനചിന്തയിലാണ് കുരിശില്‍ ക്രിസ്തു അനുഭവിച്ച ദാഹത്തിന്‍റെ ആത്മീയമാനം ഫാദര്‍ മെന്തോന്‍സാ ചിന്താവിഷയമാക്കിയത്.

സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള കുരിശിലെ അവസാന രംഗത്ത് “എനിക്കു ദാഹിക്കുന്നു,” എന്നു പറഞ്ഞ ക്രിസ്തുവിന് കൈപ്പുനീരും വിന്നാഗിരിയും നീര്‍പ്പഞ്ഞിയില്‍ മുക്കി നല്കപ്പെട്ടു. ശാരീരികവും മാനുഷികവുമായ ഒരു ദാഹമായിട്ടാണ് തനിക്കു ദാഹിക്കുന്നെന്ന അന്ത്യമൊഴി വ്യാഖ്യാനിക്കപ്പെട്ടത് (യോഹ. 19,  28-30).  എന്നാല്‍ അത് അവിടുത്തെ മനുഷ്യത്വത്തിന്‍റെയും ഒപ്പം മനുഷ്യാവതാരത്തിന്‍റെയും പ്രതീകമായിരുന്നരു. അവിടുന്നു അനുഭവിച്ച ശാരീരികമായ ദാഹം, ശരീരത്തില്‍നിന്നു മാരകമായി വാര്‍ന്നുപോയ രക്തകണങ്ങളുടെയും, ആത്മദാനമായി മാറിയ പീഡകളുടെയും അടയാളമായിരുന്നു.  യേശു കുരിശില്‍ ഉരുവിട്ട ദാഹത്തിന്‍റെ മൊഴികള്‍ അവിടുത്തേയ്ക്ക് ഉണ്ടായ ആത്മാക്കള്‍ക്കായുള്ള വലിയ ദാഹമായിരുന്നെന്ന് മദ്ധ്യകാലഘട്ടത്തിലെ വിശുദ്ധ ബര്‍ണാര്‍ഡ് കുറിച്ചിരിക്കുന്നു. എന്നാല്‍ വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘ദാഹം’ ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യത്തിന്‍റെ ആത്മീയതയും ആത്മസമര്‍പ്പണവും വരച്ചുകാട്ടുന്നു. ഒരു ഐതിഹാസിക ജീവത്യാഗമാണ് വിശുദ്ധ യോഹന്നാന്‍ വാക്കുകളില്‍ അങ്ങനെ കോറിയിട്ടത്.

യോഹന്നാന്‍റെ സുവിശേഷത്തില്‍ ദാഹിക്കുന്നു എന്ന വാക്ക് വീണ്ടും അഞ്ചു പ്രാവശ്യംകൂടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് :  സമറിയാക്കാരിയുമായുള്ള സംഭാഷണത്തിലും, ജീവന്‍റെ അപ്പത്തെക്കുറിച്ചള്ള പ്രബോധനത്തിലും, കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തിലും ഉപയോഗിച്ചുകൊണ്ട് (4, 13-15). ക്രിസ്തുവിന്‍റെ ആത്മദാഹത്തിന്‍റെ ആഴമായ വ്യാഖ്യാനങ്ങളാണ് ഇവിടെ പുറത്തുവരുന്നുണ്ട്.
- ഈ ജലം കുടിക്കുന്നവന് പിന്നെയും ദാഹിക്കും
- ഞാന്‍ തരുന്ന ജലം കുടിക്കുന്നവന് പിന്നെ ദാഹിക്കില്ല.
- എന്നാല്‍ എനിക്കും ആ ജലം തരിക! അപ്പോള്‍ പിന്നെ ദാഹിക്കില്ലല്ലോ (യോഹ. 19, 28).
- ഞാന്‍ ജീവന്‍റെ അപ്പമാണ്. എന്‍റെ പക്കല്‍ വരുന്നവന് വിശക്കില്ല.
 എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കയുമില്ല. (6, 35).
- യേശു ദേവാലയത്തില്‍ കൂടാരത്തിരുനാളില്‍ ...
  ആര്‍ക്കെങ്കിലും ദാഹമുണ്ടെങ്കില്‍ എന്നില്‍നിന്നു കുടിക്കട്ടെ! (7, 37).

ദാഹം എന്ന വാക്കിന്‍റെ സൈദ്ധാന്തികമായ സമാന പ്രയോഗങ്ങള്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം കാണുന്നു.
അതില്‍ പദപ്രയോഗങ്ങള്‍ ഇവിടെ ഒന്നും അവചാരിതമല്ല. അവ സാന്ദര്‍ഭികവും അര്‍ത്ഥഗര്‍ഭവുമാണ്.  അത് ക്രിസ്തുവിലുള്ള വിമോചനത്തിനും ആത്മീയതയ്ക്കും വിശ്വസ്തതയ്ക്കുമുള്ള ദാഹമാണ്.  എന്നിട്ടും യേശു തെറ്റിദ്ധരിക്കപ്പെടുന്നു.
ജലം ചോദിച്ചപ്പോള്‍ ഭടന്മാര്‍ വിന്നാഗിരിയും കുടിക്കാന്‍ കൊടുക്കുന്നു. നവജീവനെക്കുറിച്ചുള്ള നിക്കദേമൂസുമായുള്ള സംഭാഷണത്തിലും യേശു മനസ്സിലാക്കപ്പെടാതെ പോകുന്നുണ്ട്.  സമറിയക്കാരി സ്ത്രീയും അവിടുത്തെ മനസ്സിലാക്കിയില്ല.
വീണ്ടും ജലം ചോദിക്കുന്നു. വെളിപാടും, തെറ്റിദ്ധാരണയും പിന്നെയും നവമായ വെളിപാടും! ഇത് വിശുദ്ധ യോഹന്നാന്‍റെ രചനാശൈലിയും മനുഷ്യാവതാരത്തിന്‍റെ ശ്രദ്ധേയമായൊരു ആവിഷ്ക്കാര രീതിയുമാണ്. (to be continued).








All the contents on this site are copyrighted ©.