2018-02-21 11:09:00

പാപ്പായുടെ അടുത്ത ഇടയസന്ദര്‍ശനം - പോന്തൊ മാമ്മൊളോ ഇടവകയില്‍


ഫെബ്രുവരി 25-ാംതീയതി, ഞായറാഴ്ചയില്‍, ഫ്രാന്‍സീസ് പാപ്പാ റോമിലെ പൊന്തെ മാമ്മൊളോ എന്ന സ്ഥലത്തെ വി. ജെലാസിയോയുടെ നാമത്തിലുള്ള ഇടവക സന്ദര്‍ശിക്കുമെന്ന് റോമന്‍ വികാരിയാത്ത് അറിയിച്ചു.

വൈകുന്നേരം ഏതാണ്ട് നാലുമണിയോടുകൂടി ദേവാലയത്തിലെത്തുന്ന പാപ്പായെ ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ദെ ദൊണാത്തിസ്, ബിഷപ്പ് ഗ്വെറീനോ ദി തോറാ, ഇടവകവികാരിമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും.  സന്ദര്‍ശനത്തിന്‍റെ ആദ്യപടിയില്‍, കുട്ടികളുമായുള്ള കൂടിക്കാഴ്ച നടത്തുന്ന പാപ്പാ,  അതിനുശേഷം  രോഗികളെയും വൃദ്ധരെയും കാരിത്താസ് കേന്ദ്രത്തിലെ പ്രവര്‍ത്തകരോടൊപ്പം അംഗങ്ങളെയും  കണ്ടു സംസാരിക്കും.  തുടര്‍ന്ന്  ഇടവകാംഗങ്ങളില്‍ ചിലര്‍ക്ക് പാപ്പായുടെ അടുത്ത് കുമ്പസാരിക്കുന്നതിനും അവസരമൊരുങ്ങും.   വൈകിട്ട്, ആറുമണിക്ക്, വിശ്വാസികളുമൊത്ത് ദിവ്യബലിയര്‍പ്പിച്ചശേഷമാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങുക.  

''വിശ്വാസിസമൂഹം, പ്രാര്‍ഥനയിലും, മറ്റു സൗകര്യങ്ങളൊരുക്കുന്നതിലും വ്യാപൃതരായിരിക്കുന്നു...  പാപ്പാ ഈ ഇടവക സന്ദര്‍ശിക്കുന്നതിനു വരുന്നുവെന്നറിഞ്ഞ സമയത്തെ എന്‍റെ വികാരത്തെ വിവരിക്കാന്‍ എനിക്കാവില്ല''.  ഇടവകവികാരി, ദോണ്‍ ജുസേപ്പെ റച്ചീത്തി, പരിശുദ്ധ പിതാവ്, റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍ ഇടയസന്ദര്‍ശനത്തിനു തന്‍റെ ഇടവകയിലെത്തുന്നതില്‍ തനിക്കുള്ള അതിയായ ആനന്ദം വ്യക്തമാക്കി.








All the contents on this site are copyrighted ©.