സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

''ലൗകികനേട്ടം പ്രലോഭനമാകാതിരിക്കട്ടെ'': പാത്രിയര്‍ക്കീസ് സാകോ

കല്‍ദായ പാത്രിയര്‍ക്കീസ് ലൂയിസ് റഫായേല്‍ സാകോ

20/02/2018 08:04

സഹജീവനത്തിന്‍റെയും സംവാദത്തിന്‍റെയും ജീവിതം പിന്‍തുടരുന്നതിന് ലൗകികനേട്ടങ്ങള്‍ക്കായുള്ള പ്രലോഭനങ്ങളെ അതിജീവിക്കുക എന്ന ആഹ്വാനവുമായി, കല്‍ദായ പാത്രിയര്‍ക്കീസ് ലൂയിസ് റഫായേല്‍ സാകോ വിശ്വാസികള്‍ക്കായി നല്‍കിയ നോമ്പുകാലസന്ദേശം പ്രസിദ്ധപ്പെടുത്തി. 

മധ്യപൂര്‍വ പ്രദേശത്തെ, പ്രത്യേക സാഹചര്യത്തില്‍, കര്‍ത്താവിന്‍റെ ഉത്ഥാനത്തിനൊരുക്കമായുള്ള ആത്മീയയാത്രയിലെ പരമ്പരാഗതാചാരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും, ഉപവാസമെന്നത്, ആഹാരാദികളിലെ ചില ഒഴിവാക്കലുകള്‍ മാത്രമാകരുതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.  അനുദിനം ബലിയിലുള്ള പങ്കുചേരല്‍, ഇറാക്കിനുവേണ്ടിയും മറ്റു പ്രദേശങ്ങള്‍ക്കുവേണ്ടിയും സമാധാനത്തിനായുള്ള പ്രാര്‍ഥന, ധ്യാനപൂര്‍വകമായ വി. ഗ്രന്ഥവായന, കാരുണ്യപ്രവൃത്തികള്‍ എന്നിവയില്‍ വ്യാപൃതരാവുക, നിഷേധാത്മകവിമര്‍ശനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ പ്രായോഗിക മാര്‍ഗങ്ങള്‍ നോമ്പുകാലവിശുദ്ധീകരണത്തിനായി നിര്‍ദേശിക്കുന്ന സന്ദേശം, വിശ്വാസികളോട് ക്രൈസ്തവ മുസ്ലീം സഹജീവനത്തിനായി തുറന്ന ഹൃദയത്തോടെ പരിശ്രമിക്കണമെന്ന് ഉപദേശിക്കുന്നു.  എന്തെന്നാല്‍, ക്രിസ്ത്യാനികള്‍, ഇറാക്കിന്‍റെ ചരിത്രത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും സമ്പൂര്‍ണഭാഗമാണ് എന്ന് സന്ദേശത്തില്‍ അദ്ദേഹം ഊന്നിപ്പറയുന്നു.


(Sr. Theresa Sebastian)

20/02/2018 08:04