സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ധ്യാനത്തിനു പുറപ്പെട്ടപ്പോള്‍ @pontifex

റോമിനു പുറത്ത് അരീച്ചിയയില്‍ തപസ്സുകാല ധ്യാനത്തിന്... - REUTERS

18/02/2018 19:52

തപസ്സുകാല ധ്യാനത്തിനു ഞായറാഴ്ച പുറപ്പെട്ട പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം:

“നിങ്ങളുടെ തപസ്സുകാലയാത്ര ധന്യമാകട്ടെയെന്ന് ആശംസിക്കുന്നു!
ധ്യാനം ആരംഭിക്കുന്ന എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും എനിക്കുംവേണ്ടി
പ്രാര്‍ത്ഥന യാചിക്കുന്നു!”

റോമാ നഗരത്തിനു പുറത്ത് ഏകദേശം 30 കി.മീ. അകലെ അരീച്ചയ എന്ന സ്ഥലത്ത് സെന്‍റ് പോള്‍സ് സന്ന്യാസസമൂഹത്തിന്‍റെ 'ദിവ്യഗുരുവിന്‍റെ  ധ്യാനകേന്ദ്ര' ത്തിലാണ് പാപ്പാ ഫ്രാന്‍സിസ് അനുവര്‍ഷമുള്ള തപസ്സുകാല ധ്യാനത്തിന് തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞായാറാഴ്ച, ഫെബ്രുവരി 18-Ɔ൦ തിയതി ഉച്ചതിരിഞ്ഞ് വത്തിക്കാനില്‍നിന്നും ബസ്സില്‍ പുറപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ധ്യാനം  വെള്ളിയാഴ്ച സമാപിക്കും.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Auguro a tutti un cammino quaresimale ricco di frutti; e vi chiedo di pregare per me e i miei collaboratori, che oggi iniziamo la settimana di Esercizi Spirituali.
I wish you all a fruitful Lenten journey, and I ask you to pray for me and my collaborators as we begin our week of Spiritual Exercises.
Omnibus Quadragesimale iter frugiferum exoptamus; a vobis poscimus orationes pro Nobis Nostrisque operis sociis, qui hodie incipimus hebdomadam Exercitationum Spiritualium.


(William Nellikkal)

18/02/2018 19:52