സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും തപസ്സുകാലധ്യാനത്തിലേക്ക്

അറീച്ചയിലെ "ദിവീന്‍ മയേസ്ത്രൊ" ധ്യാനകേന്ദ്രം - RV

17/02/2018 12:40

പാപ്പായും റോമന്‍ കൂരിയായിലെ അംഗങ്ങളും നോമ്പുകാല ധ്യാനം ആരംഭിക്കുന്നു,‍

ഞായറാഴ്ച (18/02/18) വൈകുന്നേരം തുടങ്ങുന്ന ഈ ധ്യാനം ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച സമാപിക്കും.

പതിവുപോലെ ഇക്കൊല്ലവും വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച എന്ന പ്രദേശത്ത് ദിവ്യഗുരുവിന്‍റെ  നാമത്തിലുള്ള ധ്യാന കേന്ദ്രത്തില്‍ തന്നെയാണ് ധ്യാനം നടക്കുക.

“ദാഹ സ്തുതി” എന്നതാണ് ധ്യാനവിഷയം.

“ദാഹത്തിന്‍റെ ശാസ്ത്രം”, “എനിക്കു ദാഹമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു”, “ശൂന്യ ദാഹം”, “യേശുവിന്‍റെ ദാഹം”, “ദാഹവര്‍ണ്ണന അശ്രുക്കള്‍”, “സ്വന്തം ദാഹത്താല്‍ പാനം ചെയ്യല്‍”, “അഭിലാഷരൂപങ്ങള്‍”, “പ്രാന്തങ്ങളുടെ ദാഹ ശ്രവണം”, “ദാഹത്തിന്‍റെ  സൗഭാഗ്യങ്ങള്‍” എന്നിങ്ങനെ ഉപപരിചിന്തന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ധ്യാനചിന്തകള്‍ പങ്കുവയ്ക്കപ്പെടുക.

ദൈവശാസ്ത്രജ്ഞനും കവിയും പോര്‍ട്ടുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിലെ കത്തോലിക്കാസര്‍വ്വകലാശാലയുടെ ഉപാദ്ധ്യക്ഷനുമായ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സ് (José Tolentino de Mendonça) എന്ന വൈദികനാണ് ധ്യാനഗുരു. 52 വയസ്സു പ്രായമുള്ള അദ്ദേഹം പോര്‍ട്ടുഗല്‍ സ്വദേശിയാണ്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ചവരെയുള്ള ദിനങ്ങളില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികകൃത്യങ്ങളും ഒഴിവാക്കിയിരിക്കയാണ്.

17/02/2018 12:40