സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

തെറ്റുകള്‍ തിരിച്ചറിയുക- പാപ്പായുടെ ട്വീറ്റ്

സ്വന്തം തെറ്റുകള്‍ തിരിച്ചറിയുകയും മാപ്പപേക്ഷിക്കുകയും വേണമെന്ന് പാപ്പാ. ശനിയാഴ്ച (17/02/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നമ്മുടെ ജീവിതത്തില്‍ നമുക്കുണ്ടായിരിക്കേണ്ട എളിമയുടെതായ ഈ മനോഭാവത്തിന്‍റെ  ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നത്.

“സ്വന്തം തെറ്റുകള്‍ തിരിച്ചറിയാനും മാപ്പുചോദിക്കാനും കഴിയുന്നവര്‍ക്കു മാത്രമെ മറ്റുള്ളവരില്‍ നിന്ന് മാപ്പു ലഭിക്കുകയുള്ളു, അവരെ മറ്റുള്ളവര്‍ മനസ്സിലാക്കുകയും ചെയ്യും” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

17/02/2018 12:21