2018-02-15 19:27:00

മിയാമി സ്കൂള്‍ വെടിവയ്പ് : പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിച്ചു


അമേരിക്കയിലെ ചിക്കാഗോ പാര്‍ക്ക്-ലാന്‍റ് സ്കൂള്‍ ദുരന്തം

മിയാമി സ്കൂളിലെ കൂട്ടക്കൊലയില്‍ പാപ്പാ ഫ്രാന്‍സിസ് അതിയായ ദുഃഖം രേഖപ്പെടുത്തി. സ്ഥലത്തെ മെത്രാപ്പോലീത്തയ്ക്ക് സന്ദേശമയച്ചു :

നികൃഷ്ടമായ ആക്രമണത്തില്‍ വേദനിക്കുന്നവരുടെ മദ്ധ്യേ തന്‍റെ ആത്മീയ സാന്നിദ്ധ്യം പാപ്പാ കത്തിലൂടെ അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശേചനം അറിയിച്ച പാപ്പാ, മുറപ്പെട്ടവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്ത്വനവും രേഖപ്പെടുത്തി. ബോധമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ എവിടെയും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ, എന്നു പ്രസ്താവിച്ചുകൊണ്ട് അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി മിയാമിയിലെ മെത്രാപ്പോലീത്ത ബിഷപ്പ് തോമസ് ജെരാര്‍ഡ് വെന്‍സിക്ക് അയച്ച കത്ത് പാപ്പാ ഉപസംഹരിച്ചത്.

ഫെബ്രുവരി 14-‍Ɔ൦ തിയതി ബുധനാഴ്ചയാണ് അമേരിക്കയിലെ ഫ്ലോറിഡയില്‍ പാര്‍ക്ക് ലാണ്ട് സ്ക്കൂളില്‍ കൂട്ടക്കൊല നടന്നത്.
19 വയസ്സുകാരന്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ കൈകളില്‍ നിര്‍ദ്ദോഷികളായ 17 യുവാക്കളാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് സ്ക്കൂളില്‍ മരിച്ചു വീണത്. ഗൗരവമായി മുറിപ്പെട്ട 19 കുട്ടികള്‍ ആശുപത്രയില്‍ ചികിത്സയിലാണ്.

സ്കൂളിന്‍റെ ഉമ്മറത്തും അകത്തുമായി നിന്നിരുന്ന വിദ്യാര്‍ത്ഥികളെ ഘാതകന്‍ നിര്‍ദാക്ഷിണ്യം വെടിവച്ചു വീഴ്ത്തുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.