2018-02-13 09:53:00

''സഹനത്തില്‍ അജഗണത്തിനു സാക്ഷ്യമായിരിക്കുക'': മാര്‍പ്പാപ്പ


ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭാസിനഡിലെ അംഗങ്ങളുമായി, വത്തിക്കാനില്‍, ഫെബ്രുവരി 12-ാംതീയതി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പാ നല്‍കിയ സന്ദേശം, അജഗണങ്ങള്‍ക്ക് സഹനങ്ങളുടെ കാലഘട്ടങ്ങളില്‍ വിശ്വാസം ജീവിക്കുന്നതിന് അജപാലകര്‍ സാക്ഷ്യമേകണം എന്ന ആഹ്വാനമായിരുന്നു. 

സഭയുടെ തലവനും പിതാവുമായ പാത്രിയര്‍ക്കീസിനെയും മറ്റു മേലധ്യക്ഷന്മാരെയും അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ സന്ദര്‍ശനത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ അവര്‍ക്കുള്ള സന്ദേശം ആരംഭിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനായി ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭാംഗങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കു നീങ്ങുന്നതിനാല്‍ സിറിയയിലെയും മധ്യപൂര്‍വദേശങ്ങളിലെയും ദൈവജനത്തിനാ യുള്ള ശുശ്രൂഷകള്‍ ഇനിയും കൂടുതല്‍ വ്യാപകമാണെന്ന ബോധ്യപ്പെടുത്തലോടെ പാപ്പാ പറഞ്ഞു: ''നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ പ്രാര്‍ഥന ഈ പ്രവാസിഗണത്തെയും, അവരുടെ അജപാലകരെയും കൂടി ഉള്‍പ്പെടുത്തിയുള്ളതാണ്. ചരിത്രത്തിന്‍റെ ഈ പ്രയാസമേ റിയ കാലഘട്ടത്തില്‍, വിവിധ പരീക്ഷകളിലൂടെ, തങ്ങളുടെ വിശ്വാസം ജീവിക്കാന്‍ മധ്യപൂര്‍വദേശങ്ങളിലെ ക്രൈസ്തവ സമൂഹങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും സാക്ഷ്യം ഈ പ്രദേശത്തു വിശ്വാസികളെ ഉത്തേജിപ്പിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.'' കഴിഞ്ഞ ജൂണ്‍മാസത്തില്‍ പാപ്പാ അവര്‍ക്കെഴുതിയ കത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് അവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ''ഈ നിമിഷങ്ങളില്‍, അജപാലകര്‍, സഹിക്കുന്ന വിശ്വാസിഗണങ്ങള്‍ക്ക് കൂട്ടായ്മയുടെ യും ഐക്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സുതാര്യതയുടെയും സാക്ഷ്യം പ്രകടമായി നല്‍കുക''. ഫെബ്രുവരി 23, നോമ്പുകാലത്തിലെ വെള്ളിയാഴ്ച, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദുരന്തപൂര്‍ണമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാര്‍ഥനയുടെയും ഉപവാസത്തിന്‍റെ പ്രത്യേക ദിനമായി ആചരിക്കുവാന്‍ പാപ്പാ നല്‍കിയിരിക്കുന്ന ആഹ്വാനം അവരോടും ആവര്‍ത്തിച്ചു.

അവരുടെ സാഹോദര്യപൂര്‍ണമായ സന്ദര്‍ശനത്തിനു വീണ്ടും നന്ദിപറഞ്ഞുകൊണ്ട്, അവര്‍ക്ക് ആശീ ര്‍വാദം നല്‍കിയ പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേയെന്നുള്ള അഭ്യര്‍ഥനയോടെയാണ് സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.